ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുത്ത് വീരേന്ദർ സെവാഗ്

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. “ദുഃഖത്തിന്റെ ഈ വേളയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ്. സേവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യം ഉപയോഗിച്ച് ഈ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു,” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കൂടാതെ രക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന എല്ലാവരെയും, മെഡിക്കൽ ടീമിനെയും സന്നദ്ധപ്രവർത്തകരെയും പരുക്കേറ്റവര്‍ക്കായി സ്വമേധയാ രക്തം ദാനം ചെയ്യാന്‍ മുന്നോട്ടു വന്നവരെയും അഭിവാദ്യം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഒഡീഷ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബാലസോർ അപകടസ്ഥലത്തെ അപ്‌ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് പുനഃസ്ഥാപിച്ചതായും ഓവർഹെഡ് വൈദ്യുതീകരണ ജോലികളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു. എന്നാൽ ബാലസോർ അപകടസ്ഥലത്ത് ലൂപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള എല്ലാ ട്രാക്കുകളും ശരിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓവർഹെഡ് ഇലക്ട്രിക് കേബിൾ നന്നാക്കുന്നതുവരെ, അറ്റകുറ്റപ്പണികൾ നടത്തിയ രണ്ട് ലൈനുകളിൽ ഡീസൽ ലോക്കോമോട്ടീവുകൾ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ.

Also Read: ഒഡീഷ ട്രെയിൻ ദുരന്തം; ബാലസോറിലെ ട്രാക്ക് പുനഃസ്ഥാപിച്ചെന്ന് റെയിൽവെ മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News