വീരുവിന്റെ മകൻ ഡബിൾ വീരു; ഇരട്ട സെഞ്ച്വറിയുമായി വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ

Aaryavir

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീറിന് കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി. മേഘാലയയ്‌ക്കെതിരായ കൂച്ച് ബീഹാർ ട്രോഫി മത്സരത്തിൻ്റെ ഒന്നാം ദിനത്തിലാണ് ഡൽഹിക്കായി ആര്യവീർ ഇരട്ട സെഞ്ച്വറി നേടിയത്. 34 ഫോറുകളും 2 സിക്സുകളും അടങ്ങുന്നതായിരുന്നു ആര്യവീറിന്റെ ഇരട്ട സെഞ്ച്വറി.

ബിസിസിഐ അണ്ടർ 19 കളിക്കാർക്കായി സംഘടിപ്പിക്കുന്ന ചതുർ ദിന ക്രിക്കറ്റ് ടൂർണമെൻ്റാണ് കൂച്ച് ബീഹാർ ട്രോഫി. ബാറ്റിങ് തെരഞ്ഞെടുത്ത മേഘാലയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 260 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനായി ആര്യവീറിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത അർണവ് ബുഗയും സെഞ്ച്വറി നേടി.

Also Read: പെർത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ; പേസിനു മുമ്പിൽ മുട്ടിടിച്ച് വീണു

114 റൺസാണ് അർണവ് ബുഗ നേടിയത്. പിന്നാലെ എത്തിയ ധന്യ നക്ര 98 റൺസ് നേടിയിട്ടുണ്ട്. ധന്യ നക്രയും ആര്യ വീറുമാണ് ഇപ്പോൾ ക്രീസിൽ. മൂന്നാം ദിവസം കളി പുനരാരംഭിക്കുമ്പോൾ 2ന് 468 എന്ന നിലയിലാണ് ഡൽഹി.

Also Read: കാൽപ്പന്തിന്റെ മിശിഹയെ കാത്ത് കേരളം; ആവേശത്തിമർപ്പിൽ ആരാധകർ
‌ഡൽഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ ഈ വർഷമാദ്യമാണ് ആര്യവീർ അരങ്ങേറ്റം കുറിച്ചത്. മകൻ ഐപിഎല്‍ സെലക്ഷന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി സേവാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News