‘വൃത്തി’ ക്യാമ്പയ്നിന് ഏറ്റുമാനൂരിൽ തുടക്കമായി

സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമാകാനുളള ഒരുക്കത്തിലാണ് ഏറ്റുമാനൂർ. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘വൃത്തി’ ക്യാമ്പയിൻ മണ്ഡലത്തിൽ തുടക്കമായി. മാലിന്യ നീക്കത്തിൽ പങ്കാളിയായി മന്ത്രി വി.എൻ വാസവൻ മണ്ഡലത്തിലെ ശുചീകരണ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.

Also read:കൊച്ചി- ദോഹ; എയർ ഇന്ത്യ നോൺ സ്റ്റോപ്പ് സർവീസ് ഈ മാസം 23 മുതൽ

മാലിന്യനീക്കം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മപ്പെടുത്തുന്ന പ്രതിജ്ഞയോടെയായിരുന്നു മണ്ഡലത്തിലെ ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഒരു മാസം നീണ്ട് നിൽക്കുന്ന ശുചീകരണത്തിലൂടെ കേരളപിറവിൽ ദിനത്തിൽ സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത മണ്ഡലം ആകുവാനുള്ള ഒരുക്കത്തിലാണ് മന്ത്രി വാസവവന്റെ സ്വന്തം ഏറ്റുമാനൂർ. ആദ്യഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളജ് പരിസരം വൃത്തിയാക്കി കൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.

Also read:കോഴിക്കോട് വടകരയില്‍ ബസ് ജീവനക്കാരും മിനിലോറി ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്

ജില്ലാ കളക്ടർ വി വിഘ്നേശ്വരി യോഗത്തിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ജില്ലാ പോലീസ് മേധാവി കെ കാർത്തിക് മറ്റു ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ , ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായി. ആശുപത്രി സൂപ്രണ്ട് കെ ജയകുമാറിന്റെ നേത്യത്വത്തിൽ ഡോക്ടർമാർ, ജീവനക്കാർ, മെഡിക്കൽ കോളേജ് വിദ്യാർഥികൾ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News