കോട്ടയത്ത് ഡിജിറ്റില്‍ അറസ്റ്റ്; ഡോക്ടറില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം

കോട്ടയം പെരുന്നയിലെ ഡോക്ടറില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ 5 ലക്ഷം തട്ടിയെടുത്തു. മുംബൈ പൊലീസ് എന്ന പേരിലായിരുന്നു വെര്‍ച്വല്‍ അറസ്റ്റ്. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് 435000 രൂപ തിരിച്ചു പിടിച്ചു. കൊറിയര്‍ പാഴ്‌സലില്‍ നിരോധിത ഉത്പന്നങ്ങള്‍ ഉണ്ടെന്ന പേരിലായിരുന്നു ചങ്ങനാശേരി സ്വദേശിയായ ഡോക്ടറില്‍ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തത്.

ALSO READ: ലോക കേരള നിക്ഷേപക സംഗമം ഫെബ്രുവരിയില്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റില്‍

അടിയന്തരമായി തുക നല്‍കിയില്ലെങ്കില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്നും തട്ടിപ്പ് സംഘം ഡോക്ടറെ അറിയിച്ചു. ഇതുപ്രകാരം ഡോക്ടര്‍ ഉത്തരേന്ത്യന്‍ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ബാങ്കിലെത്തി. ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നി. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം അറിഞ്ഞത്.

ALSO READ: മികച്ച വിക്കറ്റ് വേട്ടക്കാരന്‍, ഓള്‍ റൗണ്ടര്‍, അപ്രതീക്ഷിത വിരമിക്കല്‍.. വിശ്വത്തോളം ഉയര്‍ന്ന അശ്വിനേതിഹാസം

പൊലീസ് ഇടപെടലിനെ തുടര്‍ന്ന് 435000 രൂപ തിരിച്ചു പിടിച്ചെങ്കിലും ഡോക്ടര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News