‘മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ബുക്കിംഗ് ആരംഭിച്ചു’; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൈരളി ന്യൂസിനോട്

ശബരിമല മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ബുക്കിംഗ് ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്ന് വൈകുന്നേരം മുതല്‍ ആണ് ബുക്കിംഗ് തുടങ്ങിയത്. എഴുപതിനായിരം പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിംഗ് വഴിയും 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ALSO READ:കേരളത്തിലെ കായിക വികസനം; മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ദര്‍ശനത്തിന് എത്തുന്ന ആരെയും മടക്കി അയയ്ക്കില്ല. എല്ലാ തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കും. തീര്‍ത്ഥാടകരുടെ സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയത്. ഇതുവഴി ദര്‍ശനത്തിന് എത്തുന്നവരുടെ രേഖകള്‍ ശേഖരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:കള്ളക്കടല്‍; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News