ചൈനയിലെ വൈറസ് വ്യാപനം; ഇന്ത്യയിൽ 5 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

ചൈനയിലെ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി. ഉത്തരാഖണ്ഡ്, തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് നടപടി. ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദേശം. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്ന് ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകി. ചൈനയിൽ ശ്വാസകോശ രോഗങ്ങൾ പകരുന്ന സാഹചര്യത്തിലാണ് നടപടി.

Also Read; സ്കൂളിന് അവധി ലഭിക്കാൻ കുടിവെള്ള കനാലിൽ എലി വിഷം കലർത്തി വിദ്യാർത്ഥി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News