വിസ തട്ടിപ്പ് യുവതിയും സുഹൃത്തും അറസ്റ്റിൽ

Visa Fraud

വിസ തട്ടിപ്പിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ആളൂർ സ്വദേശിയായ യുവാവിന് യു കെയിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. പുത്തൻചിറ സ്വദേശിനി പൂതോളി പറമ്പിൽ നിമ്മി , സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും സംഘവും പിടികൂടിയത്.

ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘാംഗം മഫ്തിയിൽ പിൻതുടർന്നു മാളയിൽ വെച്ച് പിടികൂടുകയായിരുന്നു.

Also Read: പത്തനംതിട്ട പീഡനക്കേസ്: ഇലവുംതിട്ട പോലീസ് ഒരു കേസ് കൂടിയെടുത്തു, ആകെ അറസ്റ്റ് 52 ഇനി പിടികൂടാനുള്ളത് 7 പേരെ

2023 ആഗസ്റ്റ് മാസം മുതൽ 2024 ജനുവരി വരെ പല തവണയായി ലക്ഷങ്ങൾ ഇവർ കൈക്കലാക്കിയിട്ടുണ്ട്. പന്ത്രണ്ടു ലക്ഷത്തി എൺപത്തിനാലായിരം രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ട്. നിമ്മിയുടെ നിർദ്ദേശപ്രകാരം വേറെ അക്കൗണ്ടികളിലേക്കും പണം നൽകിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും കൂട്ടു കാർക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം ഇരുപപത്തി രണ്ടു ലക്ഷത്തോളം രൂപ ഇവർ കൈപറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Also Read: മലപ്പുറത്ത് ആത്മഹത്യ ചെയ്ത നവവധുവിന്റെ മൃതദേഹം കബറടക്കി; ഭര്‍ത്താവിനെതിരെ വീട്ടുകാര്‍ പരാതി നല്‍കും

ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ് എസ്.ഐ.മാരായ കെ.എസ്.സുബിന്ദ്, ബിജുജോസഫ്. എ.എസ്.ഐ ടി.ആർ.രജീഷ്, ഇ.പി.മിനി, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, പി.ടി.ദിപീഷ് സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.കെ.ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News