മലേഷ്യ പോകാന്‍ ഇനി വിസ വേണ്ട, ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം

ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ തന്നെ പ്രവേശനം അനുവദിച്ച് മലേഷ്യ.ഡിസംബര്‍ 1 മുതല്‍ മലേഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും പൗരന്മാര്‍ക്ക് വിസ ആവശ്യമില്ല.കൂടാതെ 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് താമസിക്കാം. അതേസമയം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

also read: ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ ഇനി 50 മീറ്റര്‍ ദൂരം

നിലവില്‍, ഇന്ത്യക്കാര്‍ക്കുള്ള മലേഷ്യന്‍ ടൂറിസ്റ്റ് ഇ-വിസയ്ക്ക് ഒരാള്‍ക്ക് 3,799 രൂപയാണ് നിരക്ക്. വിസ രഹിത യാത്രയായതിനാല്‍ സ്വന്തം രാജ്യത്തിനുള്ളിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള യാത്രയുടേതിന് സമാനമായ രീതിയില്‍ സന്ദര്‍ശനം നടത്താം. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, മലേഷ്യയില്‍ മൊത്തം 9.16 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്.ഇതില്‍ തന്നെ 2,83,885 പേര്‍ ഇന്ത്യക്കാരായിരുന്നു. മലേഷ്യയുടെ വിനോദസഞ്ചാര മേഖലയിലേക്ക് ഗണ്യമായ സംഭാവന നല്‍കുന്ന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം മലേഷ്യ അനുവദിച്ചിരിക്കുന്നത്.നേരത്ത സന്ദര്‍ശക വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡും പ്രവേശനം അനുവദിച്ചിരുന്നു . 2024 മേയ് വരെയാണ് ഈ ആനുകൂല്യം.

also read: കൊല്ലത്ത് കാണാതായ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍; കുട്ടിയുടെ  അമ്മയെ വിളിച്ചത് ഒരു സ്ത്രീ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News