വിസ മെഡിക്കല്‍ – പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ: അറിയിച്ച് ഒമാന്‍ ആരോഗ്യമന്ത്രാലയം

വിദേശത്ത് നടത്തിയ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. പ്രവാസികള്‍ ഇനി മുതല്‍ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിനായി എംഒഎച്ച് മെഡിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ല.

ALSO READ: സെന്റോഫ് പ്രസംഗത്തിനടയിൽ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

പകരം ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഹെല്‍ത്ത് പോര്‍ട്ടലിലോ സനദ് ഓഫീസുകള്‍ വഴിയോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനുള്ള സേവനം ലഭ്യമാകും. പുതിയ നിര്‍ദ്ദേശങ്ങളെ കണക്കാക്കപ്പെടുന്നത് ഡിജിറ്റല്‍ സംയോജനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ്.

ALSO READ: പ്രോജക്ട് മാരുതിന് തുടക്കം; വിമുക്ത ഭടന്മാര്‍ പങ്കാളിയാകണമെന്ന് വ്യോമസേന

പുതിയ നടപടിക്രമം നിലവില്‍ വന്നത് ജനുവരി 7നാണ് എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 7 ന് മുമ്പ് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ജനുവരി 21 വരെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ആളുകൾക്ക് പഴയ രീതിയില്‍ തന്നെ അപേക്ഷകള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അതിനുശേഷം അത്തരം ഇളവുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ഒമാനിലെ ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration