‘ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ’, നട്ടപ്പാതിരക്ക് പാട്ടുപാടി പ്രണവും ധ്യാനും ബേസിലും; വീഡിയോ വൈറൽ

ഏറ്റവുമധികം കുടുംബ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാൻ കഴിയുന്ന സംവിധായകനാണ് വിനീത് ശ്രീനിവാസൻ. അവസാനമായി പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം അൻപത് കോടി കടന്ന് മുന്നേറുകയാണ്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും മറ്റും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിനിടെ മോഹൻലാൽ ചിത്രമായ നരനിലെ ഓഹോ നരൻ എന്ന പാട്ട് പ്രണവും ബസിലും അടക്കമുള്ള താരങ്ങൾ പാടുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ട്രെന്ഡിങ് ആവുന്നത്.

ALSO READ: ചിരിച്ച് മറിഞ്ഞ് ഒരു സെറ്റ് മുഴുവൻ, ഇങ്ങേരെക്കൊണ്ടേ ഇതൊക്കെ പറ്റൂ, വൺ ആൻഡ് ഒൺലി ഫഹദ് ഫാസിൽ; രങ്കണ്ണൻ്റെ റീൽ ഷൂട്ട് ചെയ്‌തത്‌ ഇങ്ങനെ

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, അഭയ് വാര്യർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്ന് ‘നരൻ’ സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ ‘ഓഹോ ഓ നരൻ’ എന്ന പാട്ടു ഉറക്കെ പാടുന്നതാണ് വിഡിയോയിൽ ഉള്ളത്. ‘ഞങ്ങൾ പാടും, ഡയറക്ടർ ഉറങ്ങും’ എന്ന അടിക്കുറിപ്പാണ് ഈ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

ALSO READ: ‘ഓസ്കാർ നേടിയ ‘ജയ്ഹോ’ എന്ന ഗാനം എ ആർ റഹ്മാന്റേതല്ല’, അത് ചിട്ടപ്പെടുത്തിയത് മറ്റൊരാൾ; ഞെട്ടിക്കുന്ന ആരോപണവുമായി രാം ഗോപാൽ വർമ

അതേസമയം, വിനീത് ശ്രീനിവാസൻ ആരാധകരും മോഹൻലാൽ ആരാധകരും ഈ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാലിന്റെ പാട്ട് പാടുന്ന മകൻ പ്രണവിനെ കുറിച്ചും ചേട്ടന്റെ പാട്ട് പാടുന്ന നായയാണ് ധ്യാൻ ശ്രീനിവാസനെ കുറിച്ചും വിഡിയോയിൽ ആരാധകർ സംസാരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News