‘കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണം’; തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃക വേണമെന്ന് നടൻ വിശാൽ

VISHAL

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാളം സിനിമാ മേഖലയിൽ നിലനിക്കുന്നത്. ഓരോ ദിവസവും വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത് വരുന്നതോടെയാണ് സിനിമാ മേഖലയിൽ ഇതുവരെ നടന്നിരുന്ന അനീതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതോടെ ഇപ്പോഴിതാ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്  നടൻ വിശാൽ.  തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യമാണ് പ്രതികരണത്തിലൂടെ വിശാൽ നടത്തിയിരിക്കുന്നത്.

ALSO READ: ‘ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രം; ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍’: സാമന്ത

തമിഴ്നാട്ടിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പ‍ഠിക്കാനും നടപടി എടുക്കാനും ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കണമെന്നും കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹമൊരു വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

ALSO READ: സിനിമാ പ്രവർത്തകരുടെ പരാതി; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി നടൻമാർ

മലയാള സിനിമാ മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിലെ ചില ഭാഗങ്ങളും തുടർന്ന് നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങളും വലിയ ചർച്ചയായതോടെ മോഹൻലാൽ ‘എ.എം.എം.എ’ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. ഇതിന് പിന്നാലെ. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജിവെച്ചതോടെ പ്രതിസന്ധി രൂക്ഷമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News