25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്ന ത്രില്ലിലാണ് വിശാൽ

സംവിധാനരംഗത്തേക്ക് കടക്കാൻ തയ്യാറായി തമിഴ് സൂപ്പര്‍താരം വിശാല്‍. ‘തുപ്പരിവാളന്‍’ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാറിയ .തുപ്പരിവാളന്‍’. 25 വര്‍ഷത്തെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്ന് താരം പറഞ്ഞു. സന്തോഷവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത് വിശാല്‍ തന്നെയാണ്. തുപ്പരിവാളന്‍ സിനിമയുടെ ആദ്യഭാഗം സംവിധാനം ചെയ്ത മിഷ്‌കിനോട് താരം നന്ദി പറയുകയും ചെയ്തു.

ALSO READ: ‘ഡയറ്റ് ഫോളോ ചെയ്തതല്ല ഞാൻ തടി കുറച്ചത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? എന്ന് ചിന്തിച്ചു’: പൃഥ്വിരാജ് പറയുന്നു

25 വര്‍ഷത്തെ എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. 25 വര്‍ഷം മുന്‍പ് ആഗ്രഹിച്ചതാണ് സംവിധായകന്‍ ആകാൻ. അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം അര്‍ജുന്‍ സാറിനൊപ്പം വിട്ടു എന്നും അര്‍ജുന്‍ സാര്‍ പറഞ്ഞതനുസരിച്ചാണ് നേടാനായത് എന്നും വിശാൽ പറഞ്ഞു. ഇത്ര വര്‍ഷം നടനായി തുടര്‍ന്നത് പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിലാണ്. ഇപ്പോള്‍ അതിനുള്ള സമയം വന്നിരിക്കുകയാണ്. തുപ്പരിവാളന്‍ 2ല്‍ സംവിധായകനായി എത്തുകയാണ്. അതിന്റെ ജോലികൾ ആരംഭിച്ചു. ഷൂട്ടിങ് മെയ്യിൽ ആരംഭിക്കണം എന്നും ലൊക്കേഷന്‍ നോക്കുന്നതിനായി ലണ്ടനിലേക്കും അവിടെനിന്ന് അസര്‍ബൈജാനിലേക്കും മാള്‍ട്ടയിലേക്കും പോകണം എന്നും വിശാൽ ആരധകരോട് പറഞ്ഞു. ജീവിതത്തിൽ നിങ്ങള്‍ക്ക് സ്വപ്‌നങ്ങളുണ്ടെങ്കില്‍ അതിനുവേണ്ടി ശ്രമിക്കണം എന്നും തന്റെ സ്വപ്നം കുറച്ച് മുമ്പേ നിറവേറ്റാന്‍ സഹായിച്ചതിന് സംവിധായകന്‍ മിഷ്‌കിനോടുള്ള നന്ദി അറിയിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. യഥാര്‍ത്ഥ ജീവിതത്തിലോ സിനിമാ ജീവിതത്തിലോ മറ്റൊരാളുടെ കുഞ്ഞിനെ ഒരിക്കലും ഉപേക്ഷിക്കില്ല. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും എന്നും വിശാല്‍ വ്യക്തമാക്കി.

ALSO READ: മോഹൻലാലിൻറെ പിൻഗാമിയായി തോന്നിയ ഒരേയൊരു യുവ നടൻ അയാൾ മാത്രമാണെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി മലയിൽ

തുപ്പരിവാളന്‍ റിലീസ് ചെയ്യുന്നത് 2017ലാണ്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് മിഷ്‌കിന്‍ ആണ്. ക്രൈം ത്രില്ലറായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. വിശാല്‍, പ്രസന്ന, വിനയ് റായ്, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍ തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ വിശാലുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മിഷ്‌കിന്‍ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News