‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

ബോക്സോഫീസിൽ ഒരുകാലത്ത് തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു. 4kയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ദേവദൂതൻ റീ റിലീസിന്റെ ട്രെയ്‌ലർ ഉടൻ റിലീസ് ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റ്.

ALSO READ: ‘നീറ്റില്ല, മണിപ്പൂരില്ല, അഗ്നിവീറില്ല, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ല’, ജനങ്ങളെക്കാണാത്ത നയപ്രഖ്യാപനം: എ എ റഹീം എം പി

ലിന്റോ കുര്യനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. സിബി മലയിലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിന്റോ ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. ‘ഐതിഹാസിക സംവിധായകൻ സിബി മലയിലിനൊപ്പം ദേവദൂതൻ റീ റിലീസ് ട്രെയ്‌ലർ എഡിറ്റിൽ,’ എന്ന കുറിപ്പോടെയാണ് ലിന്റോ ആരാധകരെ ആവേശത്തിലാക്കുന്ന ഈ വിശേഷം പങ്കുവെച്ചത്.

ALSO READ: വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ; പ്രതികരിക്കാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടം: വീഡിയോ

അതേസമയം, ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു. ഇത് ആരാധകർ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News