‘മാർക്ക് ആന്റണി’ സെൻസർ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടൻ വിശാൽ

സെൻസർ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍ രംഗത്ത്. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് കൈക്കൂലി നല്‍കേണ്ടി വന്നതായാണ് നടൻ പറയുന്നത്. ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിൽ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്നാണ് താരം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ALSO READ: ആലുവയില്‍ യുവതിയുടെ കണ്ണില്‍ നിന്നും 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു

വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് നല്ലതാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ അല്ല. സർക്കാർ ഓഫീസുകളിൽ അഴിമതി കാണിക്കുന്നത് തനിക്ക് ദഹിക്കുന്നില്ലയെന്ന് വിശാൽ പറയുന്നു. ഏറ്റവും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിലാണെന്നും തന്റെ സിനിമയായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം നൽകേണ്ടി വന്നെന്നും താരം പറയുന്നു. 2 ഇടപാടുകൾ. സ്ക്രീനിങിന് 3 ലക്ഷവും സർട്ടിഫിക്കറ്റിന് 3.5 ലക്ഷവും. തന്റെ കരിയറിൽ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. ഇന്ന് റിലീസ് ചെയ്ത സിനിമ മുതൽ ബന്ധപ്പെട്ട ഇടനിലക്കാരന്‍ മേനഗയ്ക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

ALSO READ: കാട്ടാക്കടയില്‍ പതിമൂന്നുകാരന്‍ കത്തെ‍ഴുതി വെച്ച് വീടുവിട്ടിറങ്ങി, തന്‍റെ കളര്‍സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണമെന്നും കത്തില്‍

ഇത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതായും ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ലെന്നും ഭാവിയിലെ നിർമാതാക്കൾക്ക് വേണ്ടിയാണെന്നും വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയെന്നും ഒരു വഴിയുമില്ലെന്നും എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശാൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News