യു കെ യിലെ സ്റ്റുഡൻ്റ്‌സ് സോഷ്യൽ വർക്കർ ഓഫ് ദി ഇയർ; അന്തിമ പട്ടികയിൽ മലയാളിയും

യു കെ യിലെ 2024-ലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ്‌സ് അവാർഡ് അന്തിമ പട്ടികയിൽ ഇടം പിടിച്ച് മലയാളിയും. ലണ്ടനിലെ ബ്രൂണേൽ യൂണിവേഴ്സ്റ്റിയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ വിശാൽ ഉദയകുമാറാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ച മലയാളി.

Also read:റീബിൽഡ് വയനാട്; ഒരു ദിവസത്തെ നടവരവ് നൽകി മാതൃകയായി മൃദംഗശൈലേശ്വരിക്ഷേത്രം

“എന്നെ ചേർത്തു പിടിച്ചതിന് മുഴുവൻ ബ്രൂണേൽ സോഷ്യൽ വർക്ക് ടീമിനും ഞാൻ നന്ദി പറയുന്നു,ഡോ യോഹായി ഹക്കാക്ക്, മിസ് അഡ്രിയൻ ഫിഞ്ച് എന്നിവർക്ക് പ്രത്യേകം നന്ദി പറഞ്ഞു. ഈ അവാർഡ് നോമിനേഷൻ വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ തിരിച്ചറിയുന്നു” വിശാൽ പറഞ്ഞു.

Also read:വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

എസ്എഫ്ഐ, യുകെ കമ്മിറ്റി അംഗവും യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിൻ്റെ വിദ്യാർത്ഥി പ്രതിനിധിയുമാണ് വിശാൽ. അന്തിമ പട്ടികയിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും ഈ നിമിഷത്തിൽ തൻ്റെ ചിന്തകളും പ്രവർത്തനങ്ങളും വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്ന് വിശാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News