അസി. ഡയറക്ടറില്‍ നിന്നും നടനിലേക്ക്… ഇപ്പോള്‍ സംവിധായകന്‍; ‘ആനന്ദ് ശ്രീബാല’ വിഷ്ണുവിന്റെ സ്വപ്‌ന ചിത്രം

എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസില്‍ നിറയെ സിനിമ തന്നെയായിരുന്നു. സംവിധായകന്‍ വിനയന്റെ മകനായ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ആകാശഗംഗ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമാ നിര്‍മാണത്തിലും വിതരണത്തിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന് പിന്നാലെയാണ് തന്റെ സ്വപ്‌നമായ സംവിധാനത്തിലേക്ക് വിഷ്ണു എത്തിച്ചേര്‍ന്നിരിക്കുന്നു.

ALSO READ: ഉത്തർപ്രദേശിൽ വ്യോമ സേന മിഗ് 29 വിമാനം തകർന്നു വീണു, പിന്നാലെ തീപ്പിടിത്തം.. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പൈലറ്റ്.!

അങ്ങനെ വിഷ്ണു വിനയ് ആദ്യായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജുന്‍ അശോകന്‍ പ്രധാനകഥാപാത്രമായി എത്തുന്ന ആനന്ദ ശ്രീബാല. പറയത്തക്ക സിനിമ പശ്ചാത്തലം ഉണ്ടെങ്കിലും തന്റെതായ രീതിയില്‍ പ്രേക്ഷക വിസ്മയിപ്പിക്കാനും സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും ശ്രമിക്കുന്ന വിഷ്ണു ആദ്യമായി സംവിധാന ചിത്രം നവംബര്‍ 15ന് ബിഗ് സ്‌ക്രീനിലെത്തും.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അര്‍ജുന് പുറമേ അപര്‍ണ ദാസ്, മാളവിക മനോജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ ഗംഭീര വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിതെന്ന പ്രത്യേകയുമുണ്ട്.

ALSO READ:  കൊടകര കുഴൽപ്പണക്കേസ്; പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് കോടതിയിൽ അനുമതി തേടി അന്വേഷണസംഘം

നിര്‍മാതാവ് ആന്റോ ജോസഫ് വഴിയാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയിലേക്ക് വിഷ്ണു എത്തിപ്പെടുന്നത്. വ്യത്യസ്തമായ കഥകളില്‍ വിഷ്ണുവിന് ഇഷ്ടമായത് ആനന്ദ് ശ്രീബാലയാണ്.

ഒരു പൊലീസ് ഉദ്യോഗസ്ഥനാവണം എന്ന അതിയായ ആഗ്രഹമുള്ള ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാല. ടൈറ്റില്‍ റോളിലാണ് അര്‍ജുന്‍ അഭിനയിക്കുന്നത്. ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷമാണ് അപര്‍ണ ദാസിന്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് ചിത്രസംയോജനവും നിര്‍വഹിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.

ALSO READ: ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്തതിലെ പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിനെതിരെ പ്രതികാര നടപടിയുമായി ആലുവ സഹകരണ ബാങ്ക്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News