‘സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍ കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്’; അടികുറിപ്പിൽ പുലിവാല് പിടിച്ച് നടൻ, ഒടുവിൽ…

നടൻ വിഷ്ണു വിശാൽ അടുത്തിടെ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിനിടെ എടുത്തൊരു ചിത്രമായിരുന്നു വിഷ്ണു
എക്സിൽ പങ്കുവച്ചത്. കമൽഹാസനും ആമിർ ഖാനുമൊപ്പമുള്ള ചിത്രം ആണ് വിഷ്ണു പങ്കുവച്ചത്.
എന്നാൽ ആ ഫോട്ടോക്ക് വിഷ്ണു നൽകിയ അടികുറിപ്പ് നടന് തന്നെ പണിയാകുകയായിരുന്നു.

ALSO READ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചു: കെ സുരേന്ദ്രന്‍

‘‘സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍ കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്” എന്ന ക്യാപ്ഷൻ ആണ് വിഷ്ണു വിശാൽ ചിത്രത്തിന് നൽകിയത്. ക്യാപ്ഷൻ കണ്ടതോടെ രജനികാന്ത് ആരാധകർ നടനെതിരെ രംഗത്തെത്തിയിരുന്നു. രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്നാണ് രജനി ആരാധകർ പറഞ്ഞത്. എന്നാൽ സൈബര്‍ ആക്രമണം ശക്തമായതോടെ രജനി വിഷ്ണു തന്നെ ഈ പോസ്റ്റിലെ അടികുറിപ്പ് പിൻവലിക്കുകയായിരുന്നു.

ALSO READ: പെട്രോൾ പമ്പിൽ മുളക് പൊടി വിതറി മോഷണം

ഇതോടെ സ്റ്റാറും സൂപ്പര്‍സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞു എന്നായിരുന്നു രജനി ആരാധകർ പ്രതികരിച്ചത്. എന്നാൽ അടിക്കുറിപ്പ് പിൻവലിച്ചെങ്കിലും സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണെന്ന് തന്നെയാണ് പിന്നീട് വിശദീകരണവുമായി എത്തിയ വിഷ്ണു വിശാൽ ആവര്‍ത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News