‘ഇന്ത്യ’ എന്ന പേര് ഇക്കാലമത്രയും അഭിമാനമുണ്ടാക്കിയിട്ടില്ലേ?; സെവാഗിനോട് വിഷ്ണു വിശാല്‍

ടീം ഇന്ത്യയുടെ ലോകപ്പ് ജഴ്സിയില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നെഴുതണമെന്ന മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റിനോട് പ്രതികരിച്ച് നടന്‍ വിഷ്ണു വിശാല്‍. ഇന്ത്യ എന്ന പേര് ഇക്കാലമത്രയും നിങ്ങളില്‍ അഭിമാനമുണ്ടാക്കിയിട്ടില്ലേ എന്നാണ് വിഷ്ണു വിശാല്‍ ചോദിച്ചത്.

also read- രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

‘സര്‍, എല്ലാ ബഹുമാനത്തോടെയും ഒരു കാര്യം ചോദിച്ചോട്ടെ… ഇന്ത്യ എന്ന പേര് ഈ വര്‍ഷങ്ങളിലൊന്നും നിങ്ങളില്‍ അഭിമാനം വളര്‍ത്തിയിട്ടില്ലേ’.. എന്നാണ് വിശാല്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍( ട്വിറ്റര്‍) കുറിച്ചത്. സെവാഗിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം.

also read- കൈക്കൂലി കേസ്; ഗെയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറസ്റ്റില്‍

പേര് നമ്മുടെ ഉള്ളില്‍ അഭിമാനം നിറയ്ക്കുന്നതാകണം എന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നമ്മള്‍ ഭാരതീയരാണെന്നുമായിരുന്നു സെവാഗ് പറഞ്ഞത്. ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് ഇന്ത്യ. ഭാരത് എന്ന പേര് ഔദ്യോഗികമായി തിരിച്ചുകിട്ടാന്‍ കാലതാമസമുണ്ടായി. ലോകകപ്പില്‍ നമ്മുടെ കളിക്കാരുടെ നെഞ്ചത്ത് (ജഴ്‌സിയില്‍) ഭാരത് എന്നുണ്ടാകാന്‍ ഉറപ്പുവരുത്തണമെന്ന് ബിസിസിഐയോടും ജയ് ഷായോടും അഭ്യര്‍ത്ഥിക്കുന്നു എന്നും സെവാഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News