ഭാഗ്യം തുണച്ചത് കോഴിക്കോട് സ്വദേശിയെ; പേര് വെളിപ്പെടുത്താതെ കോടിപതി

വിഷു ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപ ലഭിച്ചത് കോഴിക്കോട് സ്വദേശിക്ക്. വിഇ 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സമ്മാനർഹൻ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പണം കൈപ്പറ്റിയത്. തുകയുടെ 10% ഏജന്‍സി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. 7.56 കോടി രൂപയാണ് ലഭിക്കുക.

Also Read: ഭർത്താവ് സ്വന്തമായി സമ്പാദിക്കുന്ന സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം; വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

തന്റെ പേര് വെളിപ്പെടുത്തരുതെന്നു ഭാഗ്യവാന്‍ ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു .മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ്‌പോയത്.ഫലം വന്നു ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാന്‍ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News