ആ ഭാഗ്യവാൻ ഇവിടെയുണ്ട്; വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി

വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വിശ്വംഭരനാണ് വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത്. സിആർഎഫ് വിമുക്തഭടനാണ് വിശ്വംഭരൻ. ഇടയ്ക്ക് എറണാകുളത്ത് ഒരു ബാങ്കിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. എല്ലാ വർഷവും വിഷു ബമ്പർ എടുക്കാറുണ്ട്. വേറൊരു ടിക്കറ്റിന് മുൻപ് 5000 രൂപയുടെ വേറൊരു സമ്മാനവും കിട്ടിയിട്ടുണ്ട്.

Also Read: രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തി; തൃശൂരിൽ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്

ബമ്പറടിച്ച വിവരം ആദ്യം വീട്ടുകാരോടാണ് പറഞ്ഞത്. വർത്തയറിഞ്ഞാൽ ആളുകൾ ഓടിക്കൂടുമോ എന്ന് പേടിച്ചിരുന്നു. ഇത്രയും പൈസ കിട്ടിയതിൽ ഒരു ടെൻഷനുമില്ല. പണം എന്ത് ചെയ്യണമെന്ന് ഇപ്പോൾ തീരുമാനമായിട്ടില്ല. വീട് ശരിയാക്കണമെന്നാണ് ചിന്തിക്കുന്നതെന്നും വിശ്വംഭരൻ പറഞ്ഞു.

Also Read: തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണും; മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News