വിശ്വഹിന്ദു പരിഷത്തിന്റെ ശോഭാ യാത്ര; നൂഹിൽ കനത്ത ജാഗ്രത

വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ശോഭാ യാത്രയുടെ സാഹചര്യത്തിൽ നൂഹില്‍ കനത്ത ജാഗ്രത ഏർപ്പെടുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ 1,900 പൊലീസുകാരെയും 24 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയും ഹരിയാനയില്‍ വിന്യസിച്ചു. തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഒരു പ്രദേശത്ത് നാലോ അതിലധികമോ ആളുകള്‍ കൂടുന്നതും വിലക്കിയിരുന്നു.ഹരിയാന അതിര്‍ത്തികളിലും ചെക്ക് പോയിന്റുകളിലും വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നുഹ് മേവാത്തിലേക്ക് പോകുന്ന വാഹനങ്ങളും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.

also read:റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും

ജൂലൈ 31 ന് നുഹില്‍ ഉണ്ടായ വര്‍ഗീയ സംഘർഷത്തെ തുടര്‍ന്ന് കനത്ത നിരീക്ഷണത്തിലാണ് പ്രദേശം. ഇവിടെ സെപ്തംബര്‍ 3 മുതല്‍ നടക്കാനിരിക്കുന്ന G20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിംഗും കണക്കിലെടുത്ത് സുരക്ഷാ സേനയെ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വിശ്വഹിന്ദു പരിഷത്ത് ശോഭായാത്രയ്ക്ക് ആഹ്വാനം ചെയ്തത്.

ഘോഷയാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ഘോഷയാത്രയുമായി മുന്നോട്ട് പോകുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. അതേസമയം മതപരമായ ഘോഷയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ജലാഭിഷേകത്തിനായി പ്രാദേശിക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണമെന്നുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

also read:എം എൽ എമാർക്ക് പങ്കെടുക്കാൻ കഴിയില്ല; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ

വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് നൂഹിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News