ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: അജിത് ഡോവലിനെ കണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞൻ, കൂടിക്കാഴ്ച റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി

ഫ്രഞ്ച് നയതന്ത്രജ്ഞനായ ഇമ്മാനുവല്‍ ബോണുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ സുപ്രധാന നയതന്ത്ര കൂടിക്കാഴ്ച നടന്നത്. ഇന്ത്യയിലേക്കുള്ള ഏകദിന സന്ദര്‍ശനത്തിനിടെ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം നിലനിര്‍ത്തുന്നതിന് അനുസൃതമായി ഉഭയകക്ഷി സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിന് കൂടെയാണ് ഫ്രഞ്ച് നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍ അടിത്തറയിട്ടത്. ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി നിര്‍ണായക ഘടകങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഭാവി സാങ്കേതികവിദ്യകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും സൈബര്‍, സമുദ്രം, ബഹിരാകാശം എന്നിവയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.

ALSO READ: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് വിലക്ക്

ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം 2023 ഡിസംബറിലാണ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചത്. ‘എന്റെ പ്രിയ സുഹൃത്ത്’ എന്ന് മോദിയെ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ വിശേഷിപ്പിച്ച മാക്രോൺ ക്ഷണത്തിന് മോദിയോട് നന്ദി പറഞ്ഞിരുന്നു.

“75-ാമത് റിപ്പബ്ലിക് ദിനത്തില്‍ നിങ്ങളെ മുഖ്യാതിഥിയായി സ്വീകരിക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തവും ജനാധിപത്യ മൂല്യങ്ങളില്‍ പങ്കിട്ട വിശ്വാസവും ഞങ്ങള്‍ ആഘോഷിക്കും” എന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ നന്ദി പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ALSO READ: ഏഷ്യയിലെ ആദ്യത്തെ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് ജനുവരി 15 മുതല്‍ തുടക്കം

ഫ്രാന്‍സിന്റെ ദേശീയ ദിനമായി ആഘോഷിക്കുന്ന ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ കഴിഞ്ഞ വർഷം ജൂലൈയില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സിലെ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു. എല്ലാ വര്‍ഷവും ജൂലൈ 14ന് ബാസ്റ്റില്‍ ഡേ ആഘോഷിക്കാറുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് മാക്രോണ്‍. മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് മുൻപ് 1976ലും 1998ലും രണ്ട് തവണ പരേഡില്‍ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. 1980, 2008, 2016 വര്‍ഷങ്ങളിലെ ആഘോഷങ്ങളില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റിംഗ്, നിക്കോളാസ് സര്‍ക്കോസി, ഫ്രാന്‍സ്വാ ഹോളണ്ട് എന്നിവരും പങ്കെടുത്തിരുന്നു.

ALSO READ: കേന്ദ്ര അവഗണന: പ്രതിക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

2023ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി മുഖ്യാതിഥിയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ആയിരുന്നു ഇത്തവണ ആദ്യം മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നതെങ്കിലും ജനുവരിയിൽ ന്യൂഡൽഹി സന്ദർശിക്കാൻ സാധിക്കില്ലെന്ന് ബൈഡൻ അറിയിക്കുകയായിരുന്നു. അതിനു ശേഷമാണ് മാക്രോണിനെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News