സംസ്ഥാനത്തെ മില്‍മയുടെ ഡയറികള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ ഭാഗമായി നവംബര്‍ 26, 27 ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് സന്ദര്‍ശനത്തിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ക്ഷീര ദിനാചരണത്തോട് അനുബന്ധിച്ച് മില്‍മ നടത്തുന്നു.
ALSO READ: സിൽക്യാര തുരങ്കത്തിലെ അപകടം ; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ
പാല്‍, തൈര്, നെയ്യ്, ഐസ്ക്രീം, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം നേരിൽ കാണാനും ഡയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യവും ഇതിലൂടെ ജനങ്ങൾക്ക് ലഭിക്കും. നിരവധി ഉത്പന്നങ്ങൾ ആണ് മിൽമ വിപണിയിലെത്തിക്കുന്നത്. നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്‍, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉത്പന്നങ്ങള്‍ മിലാമയുടേതായി എത്തുന്നുണ്ട്. ഇവയെല്ലാം ഡിസ്കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് മില്‍മ അറിയിച്ചു.
ALSO READ: വ്യാജ ഐഡി കാർഡ് നിർമാണ കേസ്; രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും
ചോക്ലേറ്റ് ഉത്പന്നങ്ങളിലും മില്‍മ വ്യത്യസ്തത കൊണ്ടുവന്നു. പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്ക്കറ്റും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത്. മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകള്‍, ഡെലിസ മില്‍ക്ക് ചോക്ലേറ്റ്, മില്‍മ ചോക്കോഫുള്‍ രണ്ട് വകഭേദങ്ങള്‍, ഒസ്മാനിയ ബട്ടര്‍ ബിസ്ക്കറ്റ്, ബട്ടര്‍ ഡ്രോപ്സ് എന്നിവ മില്‍മ വിപണിയില്‍ അവതരിപ്പിച്ച് ചോക്ലേറ്റുകൾ. കൂടാതെ അമൂലിനു ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മില്‍മ എന്ന സവിശേഷതയും ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here