വയനാട്ടിലെ ദുരന്തബാധിതര്‍ക്കൊപ്പം നിന്ന് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കും, 15 ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരന്തമേഖലകളില്‍ ജീവിതവും സമ്പാദ്യവും ഉറ്റവരെയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ദുരിന്തബാധിതരെ ചേര്‍ത്തുപിടിച്ച് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 15 ലക്ഷം രൂപ കൈമാറിക്കൊണ്ടാണ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതര്‍ നാടിന് മാതൃകയായത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനും വയനാട്ടിലെ സര്‍ക്കാര്‍ പ്രഖ്യാപിത ടൗണ്‍ഷിപ്പിനും സഹായകരമാകുന്നതാണ് സംഭാവന.

ALSO READ: “പലസ്തീൻ എന്ന് കേൾക്കുമ്പോൾ വിറളി പൂണ്ട മോദി സർക്കാർ ഇസ്രയേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു…”: ദില്ലി സർക്കാർ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി ആനി രാജ

സിപിഐഎം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് എംഎല്‍എയുമായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ പി.വി. ഗോപിനാഥ് തുക കൈമാറി. മാനേജിങ് ഡയറക്ടര്‍ ഇ. വൈശാഖ്, വൈസ് ചെയര്‍മാന്‍ കെ. സന്തോഷ്, മാനേജര്‍മാരായ കെ.എം. ബാബുരാജ്, വി.വി. നിധിന്‍, എസ്. അഭിജിത്ത്, സെക്രട്ടറി സി.പി. ഷൈനി, കണ്ണൂര്‍ ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്‍ വിസ്മയ ഡിവിഷന്‍ സെക്രട്ടറി സി.ഇ. രമേശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News