സെപ്റ്റംബർ മൂന്ന് മുതൽ വിസ്താര വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല: കാരണമിതാണ്…

vistara

സെപ്റ്റംബർ മൂന്ന് മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയില്ലെന്ന് വിസ്താര കമ്പനി അറിയിച്ചു. എയർ ഇന്ത്യ കമ്പനിയുമായി വിസ്താര ലയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. നവംബർ പന്ത്രണ്ടിനോ അതിന് ശേഷമോയുള്ള യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് കഴിയാത്തത്.

ALSO READ: പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ: ആന്ധ്രയിൽ വൻ പ്രതിഷേധം

ഇരു കമ്പനികളും ലയിക്കുന്നതോടെ, വിസ്താര വിമാനത്തിലെ യാത്രകൾക്ക്  ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ  എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ഇനി മുതൽ റീഡയറക്ട് ചെയ്യപ്പെടും. ആഗസ്ത് 10-ന്, രണ്ട് കമ്പനികളും തങ്ങളുടെ എയർക്രാഫ്റ്റ് ലൈൻ മെയിൻ്റനൻസ് ഓപ്പറേഷനുകൾ സംയോജിപ്പിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് സി.എ.ആർ (സിവിൽ ഏവിയേഷൻ റിക്വയർമെൻ്റ്) 145 അംഗീകാരം നേടിയിരുന്നു.

ALSO READ: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

കഴിഞ്ഞ 10 വർഷമായി ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പിന്തുണയ്ക്കും തങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ് കണ്ണൻ പ്രതികരിച്ചു.  ലയനം നടക്കുന്നതോടെ വിസ്താരയും എയർ ഇന്ത്യയും ഈ പരിവർത്തനം സുഗമവും തടസ്സരഹിതവുമാണെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News