കറുത്ത ട്രൗസറും പോളോ ടീ-ഷര്‍ട്ടും;ക്യാബിന്‍ ക്രൂവിന് താത്കാലിക യൂണിഫോമുമായി വിസ്താര

ക്യാബിന്‍ ക്രൂവിലെ എല്ലാ ജീവനക്കാര്‍ക്കും യൂണിഫോം നല്‍കാന്‍ കഴിയാതെ വന്നതോടെ ബദല്‍ മാര്‍ഗം കണ്ടെത്തി ഇന്ത്യന്‍ എയര്‍ലൈനായ വിസ്താര. ജീവനക്കാര്‍ക്ക് വയലറ്റ് നിറത്തിലുള്ള യൂണിഫോമിന് പകരം താത്കാലിക യൂണിഫോമായി കറുത്ത ട്രൗസറും പോളോ ടീ-ഷര്‍ട്ടും നല്‍കുകയാണ് എയര്‍ലൈന്‍ കമ്പനി.

ALSO READ: കോൺഗ്രസ്സ് പുനഃസംഘടന തർക്കം കോടതിയിലേക്ക്

വിതരണശൃംഖലയിലെ പ്രശ്‌നങ്ങളും ജീവനക്കാരുടെ വര്‍ദ്ധനവുമാണ് ഈ തീരുമാനത്തിന് പിന്നില്‍. വിസ്താരയില്‍ ആകെ 2,100 ക്യാബിന്‍ ക്രൂ ആണുള്ളത്. ഇതില്‍ 200ഓളം ജീവനക്കാര്‍ ഇനി താത്കാലിക യൂണിഫോമില്‍ ധരിച്ചായിരിക്കും ജോലി ചെയ്യുക.വിസ്താരയില്‍ ഇതാദ്യമായാണ് മെറ്റീരിയല്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉണ്ടാകുന്നത്.

ALSO READ: യുപിയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ സൂക്ഷിച്ചു; സുഹൃത്ത് അറസ്റ്റിൽ

വിതരണക്കാരുമായി പുതിയ കരാറില്‍ എത്തിയിട്ടുണ്ടെന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും വിസ്താര അറിയിച്ചിട്ടുണ്ട്. ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വിസ്താര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News