ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള വയോധികന് ക്രൂരമർദനം; എഞ്ചിനീയറടക്കം രണ്ട് പേർ അറസ്റ്റിൽ

കാഴ്ചാ പരിമിതിയുള്ള മുസ്‌ലിം വയോധികനെ ക്രൂരമായി മർദിച്ചതായി പരാതി. ജയ് ശ്രീറാം വിളിക്കാനാവാശ്യപ്പെട്ടാണ് തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന വയോധികനെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി.കർണാടകയിലെ കോപ്പലിലാണ് സംഭവം.65കാരനായ ഹുസൈൻ സാബിനെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്.

ALSO READ: കെഎസ്‌ആർടിസി ചലോ ആപ്പ്; സ്ഥിരം യാത്രക്കാർക്ക്‌ സൗജന്യയാത്ര ഉണ്ടാവുമോ?

സംഭവത്തിൽ എഞ്ചിനീയറടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോപ്പലിലെ ​ഗം​ഗാവദി ടൗൺ സ്വദേശികളായ സാ​ഗർ ഷെട്ടി കൽക്കി, സുഹൃത്ത് നരസപ്പ ഡനാകയാർ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതിൽ സാ​ഗർ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.

മഹബൂബാന​ഗർ സ്വദേശിയായ ഹുസൈൻ സാബ് നവംബർ 25ന് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷ കാത്തുനിൽക്കുമ്പോൾ ബൈക്കിൽ അടുത്തെത്തിയ പ്രതികൾ ലിഫ്റ്റ് നൽകാനെന്ന വ്യാജേന ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.

തുടർന്ന് റെയിൽവേ പാലത്തിനടിയിൽ കൊണ്ടുപോയി മർദിക്കുകയും ഗ്ലാസ് കഷ്ണം ഉപയോ​ഗിച്ച് താടി മുറിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇത് പരാജയപ്പെട്ടപ്പോൾ ജയ് ശ്രീറാം വിളിക്കാൻ ആക്രോശിച്ച് താടി കത്തിച്ചെന്നും വൃദ്ധൻ പറഞ്ഞു. ക്രൂരമർദനത്തിനു ശേഷം കൈയിലുണ്ടായിരുന്ന വയോധികന്റെ പണം കവർന്ന പ്രതികൾ ഇവിടെ നിന്ന് പോകുകയായിരുന്നു.

അവശനായ ഹുസൈൻ സാബ് പേടിച്ച് അന്ന് രാത്രി റെയിൽവേ പാലത്തിനടിയിൽ ചെലവഴിച്ചു. രാവിലെ ഇതുവഴി വന്നവർ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ഹുസൈൻ സാബ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഹുസൈൻ

ALSO READ: പുതിയ തലമുറയോട് നീതി ചെയ്യുക, അവർക്കു മുന്നിൽ അവസരങ്ങളുടെ വിശാല ലോകം തുറക്കുക എന്ന നയമാണ് സർക്കാരിന്റേത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News