കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയില്‍ ഇന്ന് മൊ‍ഴി രേഖപ്പെടുത്തും

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകന്‍റെ മൊഴി ഇന്ന്  രേഖപ്പെടുത്തും.
കോളജിലെത്തിയാകും പൊലീസ്  മൊഴി രേഖപ്പെടുത്തുക.  അതേസമയം അധ്യാപകനെ അപമാനിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ പരാതി നല്‍കിയിരുന്നെങ്കിലും നിലവിൽ  കേസെടുത്തിട്ടില്ല.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News