നിങ്ങൾക്ക് പോഷകക്കുറവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

തിരക്കുപിടിച്ച ജീവിതത്തിൽ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറക്കുന്നവരാണ് നാം. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കും. ഭക്ഷണക്രമത്തില്‍ പോഷകങ്ങൾ അടങ്ങിയ ആഹാരം ഉൾപ്പെടുത്തണം. ഇല്ലെങ്കിൽ ഇത് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വിളര്‍ച്ച, മുരടിപ്പ്, ക്ഷീണം, ഓര്‍മക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വിറ്റാമിൻ ബി 12, വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, അയോഡിൻ, ഇരുമ്പ് തുടങ്ങിയ ഏറ്റവും സാധാരണമായി കുറവുള്ള ചില വിറ്റാമിനുകളും ധാതുക്കളും.

ALSO READ: കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി

വിറ്റാമിൻ ബി12ന്റെ അഭാവം നാഡീസംബന്ധ പ്രശ്നങ്ങൾ, തരിപ്പ്, കൈകളിലും കാലുകളിലും മരവിപ്പ് തുടങ്ങിയവയ്ക്ക് കാരണമാകും. വിഷാദം, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക എന്നിവയ്ക്കും കാരണമാകും. വിറ്റാമിൻ സി പ്രോട്ടീൻ മെറ്റബോളിസത്തിലും രോ​ഗപ്രതിരോധ പ്രവർത്തനത്തിലും പ്രധാന പങ്കുവഹിക്കുന്നു. പേശി വേദന, മാനസിക സമ്മർദ്ദം, വിഷമം, ക്ഷീണം തുടങ്ങിയവ വിറ്റാമിൻ ഡി കുറയുന്നതുമൂലം ഉണ്ടാകും. അതേസമയം അയോഡിന്റെ കുറവ് മസ്തിഷ്ക വൈകല്യങ്ങൾക്ക് കാരണമാകും. പാലുൽപ്പന്നങ്ങൾ, ധാന്യ ഉൽപ്പന്നങ്ങൾ എന്നിവയിൽ അയോഡിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്ഷീണം, വൈജ്ഞാനികവും സാമൂഹികവുമായ വളർച്ച മന്ദഗതിയിലാകുക തുടങ്ങിയവ ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകും. ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ മഗ്നീഷ്യത്തിന്റെ കുറവ് മൂലം സംഭവിക്കും. വിശപ്പില്ലായ്മ, ജാഗ്രതകുറവ്, രുചിക്കുറവ് തുടങ്ങിയവ സിങ്ക് കുറയുന്നതുമൂലം ഉണ്ടാകും.

ALSO READ: മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News