വെയിൽ കൊള്ളുന്നതാണ് വൈറ്റമിൻ ഡി കിട്ടാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം. രോഗപ്രതിരോധ ശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും വെയിൽ കൊള്ളുന്നത് അത്യാവശ്യമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന ഉഷ്‌ണതരംഗത്തിൽ വെയിൽ കൊള്ളുക എന്നത് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. വൈറ്റമിൻ ഡി കിട്ടാൻ ഇനി പൊരിവിടെയിലത്ത് ഇറങ്ങണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
Also Read: ഉഷ്ണ തരംഗം; സംസ്ഥാനത്ത് റേഷന്‍ കടയുടെ പ്രവർത്തന സമയത്തില്‍ മാറ്റം
രാവിലെ എഴുന്നേറ്റശേഷം വൈറ്റമിൻ ഡി സപ്ലിമെന്റുകളും എടുക്കുന്നത് നന്നാവും. വൈറ്റമിൻ ഡി കൊഴുപ്പിൽ ലയിക്കുന്നതായതുകൊണ്ടുതന്നെ കൊഴുപ്പടങ്ങിയ ഭക്ഷണവുമായി ചേർത്ത് കഴിക്കുന്നത് സഹായകമാകും. കാൽസ്യം അടങ്ങിയ ഭക്ഷണത്തോട് ചേർത്ത് കഴിക്കുന്നതും ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കും. പാൽ, ഫിഗർ മില്ലറ്റ് അഥവാ റാഗി, മുള്ളൻ ചീര, എള്ള്, ചണവിത്ത്, ആശാളി വിത്ത്, പച്ച നിറത്തിലുള്ള ഇലക്കറികൾ എന്നിവയോടൊപ്പം ചേർത്താൽ മതിയാകും.
Also Read: ഇനി വെറുതെയങ്ങ് വിപിഎൻ ഉപയോഗിക്കാൻ പറ്റില്ല; അടുത്ത അപ്ഡേറ്റ് വരെ കാത്തിരിക്കണം
വെറുതെ കഴിക്കുന്നത് കൊണ്ട് മതിയാകില്ല കഴിക്കുന്നത് കൃത്യമായി തന്നെ തുടരേണ്ടതുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. പോഷകങ്ങളെല്ലാമടങ്ങിയ സമീകൃത ആഹാരം ഉറപ്പുവരുത്തുന്നതാണ് മറ്റൊരു പ്രധാന ഘടകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here