ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് വൈറ്റമിനുകളും ധാതുക്കളും എല്ലാം കൃത്യമായ അളവിൽ വേണം.ശരീരത്തിലെ ആരോഗ്യത്തിനും, രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വൈറ്റമിനുകള്‍ ആവശ്യമാണ്. വൈറ്റമിൻ സി നമ്മുടെ ചര്‍മ്മത്തിന്‍റെയും രോഗപ്രതിരോധ ശേഷിയുടെയും കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ALSO READ: കുഞ്ഞിനെ രക്ഷിച്ചു; തുമ്പിക്കൈ കൂപ്പി നന്ദി അറിയിച്ച് അമ്മ ആന; വൈറലായി വീഡിയോ
വൈറ്റമിൻ ഡി, വൈറ്റമിൻ എ യുമെല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇവയിലേതെങ്കിലും കുറഞ്ഞാലും അത് നമ്മളെ ബാധിക്കും. അതുകൊണ്ടു തന്നെ കൃത്യമായി വൈറ്റമിൻ ടെസ്റ്റുകൾ നടത്തണം.
വൈറ്റമിൻ ടെസ്റ്റുകള്‍ നമ്മള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യുന്നത് നല്ലതാണ്. കാരണം ഏതെങ്കിലും വൈറ്റമിനുകളില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നമ്മുടെ ഭക്ഷണത്തിലൂടെയോ സപ്ലിമെന്‍റിലൂടെയോ പരിഹരിക്കണം.
ദഹനപ്രശ്നങ്ങള്‍, ക്ഷീണം, സ്കിൻ പ്രശ്നങ്ങള്‍, വിഷാദം, എല്ല് ദുര്‍ബലമാകല്‍, മുടി കൊഴിച്ചില്‍, ശരീരവേദന, മാനസികമായ അസ്വസ്ഥത, ഓര്‍മ്മക്കുറവ്, കാഴ്ച മങ്ങല്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം.കൃത്യമായ പരിശോധനയിലൂടെ വൈറ്റമിന്റെ കുറവ് കണ്ടെത്തി പരിഹരിക്കാം. വൈറ്റമിൻ കുറവുകള്‍ ഭാവിയിൽ നമ്മുടെ ശരീരത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതുകൊണ്ടു തന്നെ ടെസ്റ്റുകൾ കൃത്യമായി ചെയ്യുന്നത് ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കും.
ALSO READ: കർഷകൻ്റെ മകനാണ്… പേടിപ്പിക്കാൻ നോക്കേണ്ട !! സിബിഐയെ ഇറക്കി മോദി, വണങ്ങില്ലെന്ന് സത്യപാൽ മാലിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here