വിതുര പേപ്പാറയിൽ ഉപയോഗശൂന്യമല്ലാത്ത കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തി വിതുര ഫയർ ഫോഴ്സ് സംഘം. 9 ദിവസമായി 50 അടിയുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തിയത്. കിണറ്റിനുള്ളിൽ അകപ്പെട്ട പൂച്ചയെ ഇറങ്ങി എടുക്കാൻ ആൾ ഇല്ലാത്തതിനാൽ വീട്ടുകാർ വിവരം വിതുര ഫയർ ഫോഴ്സിനെ അറിയിച്ചു.
കളിയ്ക്കൽ സ്വദേശി രമയുടെ വീട്ടിലെ കിണറ്റിലാണ് പൂച്ച വീണത്. 20 അടിയോളം വെള്ളം കിണറിൽ ഉണ്ടായിരുന്നു. കിണറ്റിനുള്ളിൽ വീണ പൂച്ച കിണറ്റിലെ തൊടിയിൽ കയറി ഇരിക്കുകയായിരുന്നു.
Also Read: അതിരപ്പിള്ളിയിൽ പൊലീസ് സ്റ്റേഷനിൽ കാട്ടാന
അതേസമയം, തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് വനമുക്ക് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.
കടുവാപ്പേടി ഉള്ളതിനാൽ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ട്രഞ്ച് സ്ഥാപിച്ച് ആന ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here