‘വിജയം പല രൂപത്തിലും അവതരിക്കും’; 12 കോടിയുടെ റോൾസ് റോയ്സ് സ്വന്തമാക്കി വിവേക് ഒബ്രോയ്

vivek obroi buys new car

മലയാളത്തിലടക്കം നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ് വിവേക് ഒബ്രോയ്. ലൂസിഫറിലെ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന വിവേക് പങ്കു വച്ച വീഡിയോ ആരാധകരെ മാത്രമല്ല, കാർ പ്രേമികളെ കൂടി ആകർഷിച്ചിരിക്കുകയാണ്. 12.25 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ റോൾസ് റോയ്‌സ് കള്ളിനന്‍ ബ്ലാക്ക് എഡ്ജാണ് താരം സ്വന്തമാക്കിയത്. പുതിയ കാർ കണ്ട് പ്രേക്ഷകർ മാത്രമല്ല, അദ്ദേഹത്തിന്‍റെ കുടുംബവും ഞെട്ടിയിരിക്കുകയാണ്.

വീഡിയോയിൽ വിവേക് ​​തന്‍റെ പുതിയ കാർ കാണിക്കാൻ അച്ഛൻ സുരേഷ് ഒബ്‌റോയ്, അമ്മ യശോധര ഒബ്‌റോയ്, ഭാര്യ പ്രിയങ്ക ആൽവ ഒബ്‌റോയ് എന്നിവരെ അവരുടെ വസതിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം.

ALSO READ; ഇത് മൂന്ന് കോടിയുടെ ‘ഓട്ടോബയോഗ്രാഫി’; പുതിയ റേഞ്ച് റേവർ സ്വന്തമാക്കി കത്രീന കൈഫ്

തുടർന്ന് താരം ഡെലിവറി ട്രക്ക് തുറന്ന് തന്‍റെ പുതിയ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് അനാച്ഛാദനം ചെയ്തു. ശേഷം കുടുംബവുമായി റൈഡ് പോകുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി താമസിക്കുന്ന ദുബായിലാണ് താരം താമസിക്കുന്നത്. അവിടെ നിന്നാണ് കാർ വാങ്ങിയതെന്നാണ് റിപ്പോർട്ട്.

“വിജയം വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലും വരുന്നു, ഇന്ന് ഇത് റോൾസ് റോയ്സിന്‍റെ രൂപത്തിലാണ്. ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിൽ അങ്ങേയറ്റം നന്ദിയും അനുഗ്രഹവും ഉണ്ട്,” എന്നും താരം വീഡിയോയ്ക്ക് അടിയിൽ കുറിച്ചു.

വിവേകിന്‍റെ ശേഖരത്തിലെ ആദ്യത്തെ ആഡംബര വാഹനമല്ല ഇത്. 4.5 കോടി രൂപ വിലമതിക്കുന്ന ക്രിസ്‌ലർ 300സി ലിമോസിൻ, 3.11 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഗല്ലാർഡോ, രണ്ട് മെഴ്‌സിഡസ് മോഡലുകൾ എന്നിവ നടന്‍റെ കൈവശമുണ്ടെന്ന് റിപ്പോർട്ടുണ്ട്. അഭിനയത്തിന് പുറമേ ദുബായിൽ റിയൽ എസ്റ്റേറ്റിലും നിരവധി ബിസിനസ്സുകളിലും ഒബ്രോയ്ക്ക് ഇടപെടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News