‘6 വര്‍ഷത്തെ പ്രണയമായിരുന്നു, കല്ല്യാണവും കുട്ടികളെയുമൊക്കെ സ്വപ്‌നം കണ്ടു; 17-ാം വയസ്സില്‍ കാന്‍സര്‍ ബാധിതയായി അവള്‍ മരിച്ചു’: വിവേക് ഒബ്രോയ്

തന്റെ ബാല്യകാല സുഹൃത്തിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ്. ആറ് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഞങ്ങളെന്നും 17 വയസില്‍ കാന്‍സര്‍ ബാധിതയായി അവള്‍ മരിച്ചുവെന്നും താരം തുറന്നുപറഞ്ഞു.

വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും ആഗ്രഹിച്ചവളുടെ വിയോഗം തന്നെ തകര്‍ത്തു. ഒന്നിച്ച് കോളജില്‍ ചേരുന്നതും വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം സ്വപ്നം കണ്ടു. പക്ഷേ അതൊന്നും യാഥാര്‍ഥ്യമായില്ലെന്നും താരം പറഞ്ഞു.

Also Read : ‘വിട പറയാൻ മനസ്സില്ല സാറേ… ക്ഷമിക്കുക’; എം ടിയെ അനുസ്‌മരിച്ച് കമൽ ഹാസൻ

എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായിരുന്നു പെണ്‍കുട്ടി. ആറ് വര്‍ഷത്തോളമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് അവളെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി. അവളാണ് എന്റെ ജീവിതസഖിയാകുമെന്ന് ഞാന്‍ കരുതി. ഒന്നിച്ച് കോളജില്‍ ചേരുന്നതും വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം സ്വപ്നം കണ്ടു. അവളെയും കുടുംബത്തേയും ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെയാണ് ഞാന്‍ അവളുടെ കസിനെ വിളിക്കുന്നത്. അവരാണ് അവള്‍ ആശുപത്രിയിലാണെന്ന് പറയുന്നത്. ഞാന്‍ അവിടെ എത്തി. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ 5-6 വര്‍ഷത്തെ പ്രണയമായിരുന്നു. എന്റെ സ്വപ്നത്തിലെ പെണ്‍കുട്ടിയായിരുന്നു അവള്‍. അവള്‍ക്ക് രക്താര്‍ബുദമാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ ഒരുപാട് ശ്രമിച്ചെങ്കിലും രണ്ട് മാസത്തില്‍ അവള്‍ വിടപറഞ്ഞു. ഞാന്‍ തകര്‍ന്നുപോയി. – വിവേക് ഒബ്രോയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News