‘ഉറക്കം റെയിൽവേ ബെഞ്ചുകളിൽ, വസ്ത്രം മാറിയിരുന്നതാകട്ടെ ടോയ്‌ലറ്റുകളില്‍ വെച്ച്’: സിനിമാ ജീവിതത്തിലെ ദുരിതം പങ്കുവെച്ച് വിവേക് ഒബ്‌റോയ്

ലൂസിഫർ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ബോളിവുഡ് നടനാണ് വിവേക് ഒബ്‌റോയ്. ഏറ്റവും തിരക്കുള്ള നടനായിരുന്നിട്ടും ഇടയ്ക്ക് വെച്ച് വിവേക് ഒബ്‌റോയ്‌ക്ക് സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമാ ജീവിതത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സാത്തിയ എന്ന തന്റെ ഹിറ്റ് ചിത്രത്തെ കുറിച്ചും, വലിയ താരമാകും മുൻപ് താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമായിരുന്നു വിവേക് ഒബ്‌റോയ്‌യുടെ വെളിപ്പെടുത്തൽ.

വിവേക് ഒബ്‌റോയ് പറഞ്ഞത്

ALSO READ: ’24 ക്യാരറ്റ് യോ യോ ഹണി സിംഗ്’, ബോളിവുഡ് നടിക്ക് പിറന്നാൾ സമ്മാനമായി സ്വർണ്ണത്തിന്റെ കേക്ക്: ചിത്രങ്ങൾ വൈറൽ

എല്ലാവരും പറഞ്ഞു സാത്തിയ ചെയ്യരുതെന്ന്. നീയൊരു ആക്ഷന്‍ ഹീറോയാണ്, നിനക്കെങ്ങനെ ലവ് സ്‌റ്റോറി ചെയ്യാനാകും? അല്ലെങ്കില്‍ ക്ലൈമാക്‌സിലെങ്കിലും കുറച്ച് ഫൈറ്റ് സീനുകള്‍ വെക്കൂ. പക്ഷെ ഇത് അങ്ങനൊരു സിനിമയായിരുന്നില്ല. രാം ഗോപാല്‍ വര്‍മയ്ക്ക് ദേഷ്യം വന്നു. ഈ സിനിമ ചെയ്യരുതെന്ന് ‌അദ്ദേഹം പറഞ്ഞു. അതോടെ അനുവാദം വാങ്ങുന്നതിലും നല്ലത് മാപ്പ് ചോദിക്കുന്നതാണെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് സിനിമ ഇഷ്ടമായിരുന്നു. ഷാദ് അലി എന്റെ സ്‌കൂള്‍ കാല സുഹൃത്താണ്. നേരത്തെ അഭിഷേകിനെ വച്ച് ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ നടന്നില്ല. അപ്പോഴേക്കും എന്റെ അരങ്ങേറ്റ സിനിമയായ കമ്പനി ചിത്രീകരിച്ച് കഴിഞ്ഞിരുന്നു.

സാത്തിയയുടെ ചിത്രീകരണം നടക്കുമ്പോള്‍ കമ്പനി റിലീസായിരുന്നില്ല. റെയില്‍വെ സ്റ്റേഷനുകളിലായിരുന്നു ചിത്രീകരണം. ഞാന്‍ അവിടുത്തെ ബെഞ്ചുകളിലായിരുന്നു ഉറങ്ങിയിരുന്നത്, കാരണം ഞങ്ങളുടെ കയ്യില്‍ പണമില്ലായിരുന്നു. ഞാന്‍ റസ്റ്റോറന്റുകളിലെ ടോയ്‌ലറ്റുകളില്‍ വച്ചാണ് വസ്ത്രം മാറിയിരുന്നത്. എനിക്ക് അന്ന് മേക്കപ്പ് വാനില്ല. ഒരു ദിവസം നാല് സീന്‍ ഷൂട്ട് ചെയ്യണം. അതിനാല്‍ 18-20 മണിക്കൂറുകള്‍ ഷൂട്ട് ചെയ്യുമായിരുന്നു. ചിലപ്പോഴൊക്കെ ഉപകരണങ്ങള്‍ ഞാനും ചുമന്നിട്ടുണ്ട്. അരങ്ങേറ്റ ശേഷം ഞാന്‍ വീണ്ടും പഴയ അസിസ്റ്റന്റ് ജോലിയിലേക്ക് മടങ്ങിയത് പോലെ.

ALSO READ: ‘എന്നെ നടനാക്കിയത് അവൻ കൊണ്ടുവരുന്ന ചപ്പാത്തിയും ചിക്കൻ കറിയും’, തുറന്നു പറഞ്ഞ് നടൻ ഗണപതി

കമ്പനി റിലീസാകുന്നത് സാത്തിയയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു. അതുവരെ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ റാണി മുഖര്‍ജി സെറ്റില്‍ താരത്തെ പോലെ തന്നെയായിരുന്നു വന്നിരുന്നത്. കമ്പനി റിലീസായതിന് തൊട്ട് പിന്നാലെയുള്ള ഞായറാഴ്ച ചിത്രീകരണത്തിനിടെ ചിലര്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. പക്ഷെ അവര്‍ക്ക് എന്റെ പേരറിയില്ല, പകരം കമ്പനിയിലെ കഥാപാത്രമായ ചന്ദു ഭായ് എന്നായിരുന്നു അവര്‍ എന്നെ വിളിച്ചിരുന്നത്.

നോക്കി നില്‍ക്കെ ചിത്രീകരണം നടക്കുന്നിടത്ത് 2000 പേരോളം വരുന്ന ആള്‍ക്കൂട്ടം ഉയര്‍ന്നു വന്നു. അവര്‍ എന്നെ ചന്ദു ഭായ് എന്ന് വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഷാദ് അലി എന്നെ മേക്കപ്പ് വാനിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് വന്ന ശേഷം മാത്രമാണ് ഷാദ് എന്നെ പുറത്തിറക്കിയത്. അപ്പോള്‍ തന്നെ കാണാന്‍ അവിടെ തടിച്ചു കൂടിയ ആയിരങ്ങളെ കണ്ടതോടെയാണ് ഞാനൊരു താരമായി മാറിയെന്ന് ബോധ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News