ആര്‍ക്കും അന്ന് ദുല്‍ഖറിനെ അറിയില്ല, ഫോട്ടോ പോലും എവിടെയുമില്ല; ആ കാരണം കൊണ്ടാണ് മമ്മൂക്കയുടെ മകനെ ഹീറോയാക്കാൻ തീരുമാനിച്ചത്: വിവേക് രാമദേവന്‍

ഒരു താരപുത്രൻ എന്നതിനേക്കാൾ മലയാളികളുടെ അഭിമാനമായ പാൻ ഇന്ത്യൻ നടനാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിചാ ദുൽഖർ ഇങ്ങെത്തി നിൽക്കുന്നത് ബോളിവുഡിൽ ആണ്. ഇപ്പോഴിതാ ദുല്‍ഖറിനെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയിലേക്ക് പരിഹഗണിച്ചതിനെ കുറിച്ച് പറയുകയാണ് ടാലെന്റ് മാനേജര്‍ വിവേക് രാമദേവന്‍. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിനെ കുറിച്ച് വിവേക് രാമദേവന്‍ പറഞ്ഞത്.

ദുൽഖറിനെ കുറിച്ച് വിവേക് രാമദേവന്‍ പറയുന്നു

ALSO READ: അഴിമതി നിയമപരമാക്കിയത് മോദി സർക്കാർ; ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിൽ ഉത്തരവാദികൾ അവരാണ്: സീതാറാം യെച്ചൂരി

സെക്കന്റ് ഷോ എന്ന പ്രൊജക്റ്റ് ദുല്‍ഖറിലേക്ക് എത്തിച്ച ആളാണ് ഞാന്‍. അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സെക്കന്റ് ഷോ ദുല്‍ഖറിന്റെ ആദ്യ പടമാകില്ലായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ എന്തായാലും സിനിമയിലേക്ക് വരുമായിരുന്നു. ആ കാര്യത്തില്‍ ഇന്നും ആര്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ അന്ന് ആര്‍ക്കും ദുല്‍ഖറിനെ അറിയില്ലായിരുന്നു. ഫോട്ടോസ് പോലും എവിടെയും ഉണ്ടായിരുന്നില്ല. പിന്നെ ഏതോ ഒരു ഷോയില്‍ വന്ന ഫോട്ടോയോ മറ്റോ ഉണ്ടായിരുന്നു. ആരോ ആ ഫോട്ടോ കാണിച്ചു തന്നിരുന്നു. വിനിക്കും ശ്രീനാഥിനും പ്രൊഡ്യൂസറിനും ദുല്‍ഖറിനെ അറിയില്ലായിരുന്നു. പ്രൊഡ്യൂസര്‍ പുതിയ ആളായിരുന്നു.

സെക്കന്റ് ഷോ കാസ്റ്റിങ്ങിന് വേണ്ടി എന്റെ അടുത്തേക്ക് വന്ന പ്രൊജക്റ്റായിരുന്നു. ഹീറോയായി ആരെ കാസ്റ്റ് ചെയ്യാം എന്ന ചോദ്യം വന്നപ്പോഴാണ് ഈ സിനിമ എന്റെ മുന്നില്‍ എത്തിയത്. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തിരുന്നു. പിന്നെ ആ സിനിമയില്‍ സണ്ണി വെയ്‌നും മറ്റുള്ളവരും ആദ്യമേ തന്നെ കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഹീറോ മാത്രം അവസാനം വരെ കാസ്റ്റ് ചെയ്യപ്പെട്ടില്ല. ആരെ കാസ്റ്റ് ചെയ്യാമെന്ന ചോദ്യവുമായി അവര്‍ എന്റെ അടുത്തേക്ക് വന്നു. പല ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഇടയിലാണ് വിനു നമുക്ക് വേറെ അപ്രോച്ച് ചിന്തിച്ചുകൂടെ എന്ന് ചോദിച്ചത്.

ALSO READ: ‘വയ്യാത്ത മകളുടെ തലയില്‍ തൊട്ട് സത്യം ചെയ്യാം, ഞാന്‍ തെറ്റുകാരനല്ല’, സോഷ്യല്‍ മീഡിയ മാനേജറുടെ ആരോപണത്തിൽ പ്രതികരിച്ച് ബിനു അടിമാലി

അങ്ങനെയാണ് മമ്മൂക്കയുടെ മകനെ കൊണ്ടുവന്നാലോ എന്ന ചോദ്യം വരുന്നത്. ദുല്‍ഖര്‍ എന്ന പേര് പോലും അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്തായാലും ചോദിച്ചു നോക്കാമെന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്കയുമായി അങ്ങനെ ഒരു ആക്‌സസ് എനിക്ക് ഉണ്ടായിരുന്നു,’ വിവേക് രാമദേവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News