ചെലവ് വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി യുഎസിലെ ദശലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നൽകി ഡോണൾഡ് ട്രംപ് ഭരണത്തിൽ കാര്യക്ഷമത വകുപ്പിന്റെ ചുമതല വഹിക്കാനിരിക്കുന്ന വ്യവസായി വിവേക് രാമസ്വാമി. രാമസ്വാമിക്കൊപ്പം ഇലോൺ മസ്ക്കിനും ചുമതലയുള്ള വകുപ്പാണിത്.
സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ചെലവ് വെട്ടിക്കുറച്ച് രാജ്യത്തെ രക്ഷിക്കാൻ പോവുകയാണെന്നും ഫ്ലോറിഡയിലെ മാർ എ ലഗോയിൽ നടന്ന പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥരുണ്ടെങ്കിൽ ചെലവ് കൂടുകയും നവീന ആശയങ്ങൾക്ക് തടസ്സമാവുകയും ചെയ്യും. ഇലോൺ മസ്ക്ക് നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങളെ പറ്റിയും രാമസ്വാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താൻ എടുത്തത് ഉളിയാണെങ്കിൽ മസ്ക് അറക്കവാളുമായിട്ടാവും എത്തുക എന്നാണ് അദ്ദേഹം പ്രസംഗിച്ചത്.
ALSO READ; അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്ഡി ചെയ്യാം; അപേക്ഷ നാളെ വരെ
സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയും, കഴിയുന്നത്ര പൊതുജനങ്ങളോട് സുതാര്യത പാലിക്കുകയുമാണ് തങ്ങളുടെ ജോലിയെന്ന് രാമസ്വാമി വ്യക്തമാക്കി. ഓരോ ആഴ്ചയും സർക്കാർ കാര്യക്ഷമത വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിടുമെന്നും രാജ്യത്തിന്റെ ഏറ്റവും നല്ല കാലം വരാനിരിക്കുന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോമാ സാമ്രാജ്യം പോലെ അമേരിക്കയും അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല അമേരിക്കക്കാരുടെയും വിശ്വാസം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here