‘ഭാവി പ്രഥമ വനിത’; ഭാര്യയുടെ ഗണ്‍റേഞ്ച് ഷൂട്ടിംഗ് വീഡിയോ പുറത്തുവിട്ട് വിവേക് രാമസ്വാമി

യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയിലും പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഭാവി പ്രഥമ വനിത എന്ന തലക്കെട്ടോടെ തന്റെ ഭാര്യ അപൂര്‍വ രാമസ്വാമി ചുവന്ന ഡ്രസും ധരിച്ച് ഷൂട്ടിംഗ് റേഞ്ചില്‍ നില്‍ക്കുന്നതിന്റെ വീഡിയോയാണ് വിവേക് പങ്കുവച്ചിരിക്കുന്നത്. പ്രൊഫഷണലുകളുടെ മേല്‍നോട്ടത്തിലാണ് ന്യൂ ഹാംഷെയറിലെ ഗണ്‍റെയ്ഞ്ചില്‍ അപൂര്‍വ പരിശീലിക്കുന്നത്.

ALSO READ:  വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

ഒരു കപ്പിള്‍ പാര്‍ട്ടിക്കിടയിലാണ് വിവേകും അപൂര്‍വയും ആദ്യമായി കാണുന്നത്. അന്ന് വിവേകിന് വലിയ താല്‍പര്യമൊന്നും തോന്നിയില്ല. മെഡിസിന് പഠിക്കുകയാണ് അപൂര്‍വ, വിവേക് നിയമ വിദ്യാര്‍ത്ഥിയും. താന്‍ അവസാനമായി പങ്കെടുത്ത പാര്‍ട്ടി അതാവും എന്നാണ് അപൂര്‍വ പറയുന്നത്. അന്ന് പാര്‍ട്ടിയില്‍ ഏറ്റവും ഇന്‍ട്രസ്റ്റിംഗ് മനുഷ്യന്‍ വിവേക് ആണെന്നാണ് അപൂര്‍വ പറയുന്നത്. നേരെ ചെന്ന് പരിചയപ്പെട്ടു. വിവേക് തന്നെ പരിചയപ്പെടുത്തിയപ്പോള്‍ തന്റെ ഒപ്പം ഒരു വിവേക് പഠിക്കുന്നുണ്ടെന്നാണ് അപൂര്‍വ മറുപടി പറഞ്ഞത്. ഇത് കേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ചിരിയും തുടങ്ങി. വിവേകിന് വലിയ താല്‍പര്യമൊന്നും തോന്നിയതുമില്ല. അവിടുന്ന് പെട്ടെന്ന് തന്നെ പോവുകയും ചെയ്തു. എന്നാല്‍ അന്നേ ദിവസം രാത്രി അവര്‍ വീണ്ടും കണ്ടുമുട്ടി. അപ്പോഴാണ് ഇരുവരും കൂടുതല്‍ ശ്രദ്ധിച്ചതും തങ്ങള്‍ അയല്‍ക്കാരാണെന്ന സത്യം തിരിച്ചറിഞ്ഞതും. അതിന് ശേഷം ഇന്നുവരെയും ഞങ്ങള്‍ ഒന്നിച്ചാണ്.” അപൂര്‍വ പറയുന്നു. ലോവയിലെ ജനങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥ പങ്കുവച്ചത്.

ALSO READ:  നവകേരള സദസ് ഇന്നു മുതല്‍ മലപ്പുറത്ത്

വടക്ക് പടിഞ്ഞാറന്‍ ഒഹിയോ സ്വദേശിയാണ് 38കാരനായ വിവേക് രാമസ്വാമി. അമ്മ ജെറിയാട്രിക്ക് സൈക്യാട്രിസ്റ്റും അച്ഛന്‍ ജനറല്‍ ഇലക്ട്രിക്കില്‍ എന്‍ജിനീയറുമാണ്. കേരളത്തില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരാണ് അവര്‍. 2024 നവംബര്‍ അഞ്ചിനാണ് അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവര്‍ക്ക് പിന്നാലാണ് വിവേകിന് ലഭിക്കുന്ന പിന്തുണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News