‘യുഎസിന് എങ്ങനെ ഒരു ‘ഹിന്ദു’ പ്രസിഡന്റ് ഉണ്ടാകും?’: വൈറലായി ഇന്ത്യന്‍ വംശജന്റെ മറുപടി

യുഎസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവേക് രാമസ്വാമിയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലോവ നിവാസിയായ ഗണ്ണി മിഷേല്‍ എന്ന വോട്ടര്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിഎന്‍എന്‍ ടൗണ്‍ഹാളില്‍ വോട്ടര്‍മാരുമായി സംവദിക്കുന്നതിനിടയില്‍, ഒരു ഹിന്ദു എങ്ങനെ യുഎസ് പ്രസിഡന്റാകുമെന്ന ചോദ്യമാണ് ഗണ്ണി ഉന്നയിച്ചത്.

ഞങ്ങളുടെ രാജ്യത്തിന്റെ അടിത്തറ ഉണ്ടാക്കിയ പിതാമഹന്മാരുമായി യാതൊരു തരത്തിലും ചേരാത്ത ഒരു മതമാണ് താങ്ങളുടെത് അക്കാരണത്താല്‍ താങ്കള്‍ പ്രസിഡന്റാക്കരുതെന്ന് ഉറപ്പിക്കുന്നവരോട് എങ്ങനെയായിരിക്കും പ്രതികരണം എന്നാണ് ഗണ്ണിയുടെ ചോദ്യം. ഇതിന് രാമസ്വാമിയുടെ മറുപടി ഇങ്ങനെയായിരുന്നു.

ALSO READ: ഗവർണർ കേരളത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: മന്ത്രി കെ. രാജൻ

”ഞാനൊരു ഹിന്ദുവാണ്. ഞാന്‍ എന്റെ സ്വത്വം മറയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഹിന്ദുമതവും ക്രിസ്തുമതവും പങ്കുവയ്ക്കുന്ന മൂല്യങ്ങള്‍ ഒന്നുതന്നെയാണ്.” എന്നായിരുന്നു.

”എന്റെ വിശ്വാസം അനുസരിച്ച് ഞാന്‍ മനസിലാക്കിയിരിക്കുന്നത്, ഓരോ മനുഷ്യനും ഈ ലോകത്തെത്തുന്നതിന് പിന്നിലൊരു കാരണമുണ്ടാകും എന്നാണ്. അവ പൂര്‍ത്തിയാക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. കാരണം ദൈവം നമ്മളില്‍ ഓരോരുത്തരിലുമുണ്ട്. ദൈവം നമ്മില്‍ എല്ലാവരില്‍ കൂടിയും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും നമ്മളെല്ലാം ഒന്നാണ്.” – വിവേക് കൂട്ടിച്ചേര്‍ത്തു.

ALSO READ: അയ്യപ്പഭക്തനെ ആക്രമിക്കുന്ന തരത്തിൽ വീഡിയോ പ്രചാരണം; സംഭവം കേരളത്തിലല്ലെന്ന് പോലീസ് വിശദീകരണം

”രാജ്യത്തുടനീളം ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഒരു മികച്ച പ്രസിഡന്റ് ആയിരിക്കുമോ താന്‍, ഒരിക്കലുമല്ല, അതിനൊരു മികച്ച തീരുമാനം ആയിരിക്കില്ല ഞാന്‍. അത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അമേരിക്കയുടെ അടിസ്ഥാനം രൂപപ്പെട്ടിരിക്കുന്ന മൂല്യങ്ങള്‍ക്കായി നിലനില്‍ക്കാന്‍ എനിക്ക് കഴിയും”- വിവേക് പറഞ്ഞു.

38കാരനായ വിവേക് രാമസ്വാമി തെക്ക്പടിഞ്ഞാറന്‍ ഓഹിയോ സ്വദേശിയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News