വിവേകാനന്ദൻ സർഗാത്‌മക സന്യാസത്തിന്റെ ശില്പി; പുസ്തക പ്രകാശനം തൃശ്ശൂരിൽ നടന്നു

Vivekanandhan Sargathmaka Sanyasathinte Shilpi

കെ എസ് സദാനന്ദൻ രചിച്ച വിവേകാനന്ദൻ സർഗാത്‌മക സന്യാസത്തിന്റെ ശില്പി എന്ന പുസ്തകത്തിൻ്റെ പ്രകാശനം തൃശ്ശൂരിൽ നടന്നു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് നടന്ന ചടങ്ങിൽ വച്ച് പ്രൊഫ എസ് കെ ബസന്തൻ പുസ്തകത്തിൻ്റെ ആദ്യ പ്രതി 24 ന്യൂസ് ചാനൽ മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

ഡോ കാവുമ്പായി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പി എസ് ഇക്ബാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാല ഫിലോസഫി വിഭാഗം തലവൻ ഡോ ടി പി മധു പുസ്തകം പരിചയപ്പെടുത്തി.

Also Read: ‘രണ്ടു വീടുകളാണ് ഒരുവനുള്ളത്, ഒന്ന് പട്ടുനൂൽപ്പുഴുവിൻ്റേതാണ്’; എസ് ഹരീഷിന്റെ പുതിയ നോവൽ പട്ടുനൂൽ പുഴുവിന്റെ കവർ പ്രകാശനം ചെയ്തു

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു പി ജോസഫ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ സി രാവുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, വനിതാ സാഹിതി ജില്ലാസെക്രട്ടറി ഡോ കെ ആർ ബീന, കെ എസ് സദാനന്ദൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News