‘ഗെയിം ചേഞ്ചർ’ ആകാൻ എക്സ് 200 പ്രോ മിനി വരുന്നു; പോക്കറ്റിലൊതുങ്ങുന്ന ആദ്യ കോംപാക്ട് പ്രോ മോഡൽ ആൻഡ്രോയ്ഡ് ഫോൺ അവതരിപ്പിച്ച് വിവോ

X200 Pro Mini

പോക്കറ്റിൽ നിന്ന് അധികം കാശു ചോരാതെ പോക്കറ്റിലൊതുങ്ങുന്ന ഒരു പ്രീമിയം ആൻഡ്രോയ്ഡ് ഫോൺ സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. നിലവിൽ വിപണി കയ്യാളുന്ന എല്ലാ മോഡലുകളും 6.7 ഇഞ്ചോ അതിലധികമോ ഡിസ്പ്ലേ സൈസ് ഉള്ളവയാണ്. 6.5 ഇഞ്ചിനുള്ളിലെ പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ
ആഗ്രഹിക്കുന്നവർ ചെന്നെത്തുന്നത് ഐ ഫോണിന്‍റെ മടയിൽ ആയിരിക്കും. സാംസങ് എസ് സീരീസിലെ മോഡലുകൾ ലഭ്യമാണെങ്കിലും അമിത വിലയും മോശം ബാറ്ററി കപ്പാസിറ്റിയും അടക്കമുള്ള കാര്യങ്ങൾ കല്ലുകടിയായി നില നിൽക്കുന്നുണ്ട്. ഇങ്ങനെ വിപണിയിൽ പോക്കറ്റിലൊതുങ്ങുന്ന ഫോണുകളുടെ അസാന്നിധ്യം മനസിലാക്കി പ്രീമിയം കോമ്പാറ്റ് സൈസ് ഫോണുമായി കളം പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് വിവോ.

ALSO READ: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം; 206 പേർ അറസ്റ്റിൽ

6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയെന്ന പോക്കറ്റിലൊതുങ്ങുന്ന സൈസുമായാണ് വിവോ എക്സ് 200 പ്രോ മിനി വരുന്നത്. ഫോൺ ചെറുതായത് കൊണ്ട് ബാറ്ററിയും ചെറുതാവും എന്ന് പറയാൻ വരട്ടെ, 90 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5700 mAh എന്ന കിടിലം ബാറ്ററി ഫീച്ചറുമായാണ് എക്സ് 200 പ്രോ മിനി എത്തുന്നത്.
ZEISS സൂപ്പർ ടെലി ഫോട്ടോ കാമറക്കൊപ്പം 50 എം പി സോണി LYT-818, 50 എം പി അൾട്രാ വൈഡ് ലെൻസുകൾ, മികച്ച പെർഫോമൻസിനായി മീഡിയടെക്കിന്‍റെ ഡൈമൻസിറ്റി 9400, വെള്ളത്തെ പ്രതിരോധിക്കാൻ IP69 + IP68 റേറ്റിങ്, 4K HDR വീഡിയോ റെക്കോർഡിങ്, 16 ജിബി വരെ റാം കപ്പാസിറ്റി, വിവോയുടെ ഏറ്റവും പുതിയ ഒറിജിൻ ഒ എസ് തുടങ്ങിയവയാണ് മറ്റു വിശേഷങ്ങൾ. ചൈനയിൽ അവതരിപ്പിച്ചിരിക്കുന്ന ഫോണിന്‍റെ 12/256 ജിബി വേർഷന് നിലവിൽ 55000 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here