ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ എക്സ്200
ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എക്സ്200, എക്സ്200 പ്രൊ എന്നീ രണ്ട് മോഡലുകളാണ് ഈ ലൈനപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. മികച്ച ക്യാമറയും സ്‌പെസിഫിക്കേഷനുകളും ഈ മോഡലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.മീഡിയടെക് ഡൈമൻസിറ്റി 9400 ചിപ്സെറ്റ് ആണ് ഫോണുകൾക്ക് കരുത്ത് പകരുന്നത്.200 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ അവതരിപ്പിക്കുന്ന കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ കൂടിയാണിത്.
എക്സ്200ന്റെ സവിശേഷതകൾ
6.67 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകൽപ്പന. ഇതിന് 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ10+സപ്പോർട്ടും ഇതിൽ ലഭിക്കും.ക്യാമറയിലേക്ക് വന്നാൽ, 50 എംപി മെയിൻ കാമറ, 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, 50 എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ ഉൾപ്പെട്ട റിയർ കാമറ സിസ്റ്റം കാണാം. സെൽഫികൾക്കും വീഡിയോകോളുകൾക്കും 32 എംപി സെൽഫി ഷൂട്ടറാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 5800 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.
90 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയും ഇതിൽ ലഭിക്കുന്നത്. 65 ,999 രൂപമുതലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. ഡിസംബർ 19 മുതൽ ആമസോണിലൂടെ ഇത് പർച്ചേസ് ചെയ്യാവുന്നതാണ്.
എക്സ്200 പ്രോയുടെ സവിശേഷതകൾ
6.68 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകൽപ്പന. ഇതിന് 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ10+സപ്പോർട്ടും ഇതിൽ ലഭിക്കും.ക്യാമറയിലേക്ക് വന്നാൽ, 50 എംപി മെയിൻ കാമറ, 200 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, 50 എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ ഉൾപ്പെട്ട റിയർ കാമറ സിസ്റ്റം കാണാം. സെൽഫികൾക്കും വീഡിയോകോളുകൾക്കും 32 എംപി സെൽഫി ഷൂട്ടറാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.6000എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.
30 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയും ഇതിൽ ലഭിക്കുന്നത്. 94 ,999 രൂപമുതലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. ഡിസംബർ 19 മുതൽ ആമസോണിലൂടെ ഇത് പർച്ചേസ് ചെയ്യാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here