വിലയോ തുച്ഛം…ഗുണമോ മെച്ചം! വിവോ വൈ18ഐ ഇന്ത്യയിൽ അവതരിപ്പിച്ചു

vivo

പതിനായിരം രൂപയ്ക്ക് താഴെ വില വരുന്ന പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോൺ ആയ വൈ വൈ18ഐ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ. 4ജി കണക്റ്റിവിറ്റിയും 5,൦൦൦എംഎഎച്ച് ബാറ്ററിയുമുള്ള ഫോണിന് കരുത്ത് പകരുന്നത് യൂണിസ്റോക്ക് ടി612
ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓഎഎസ് 14-ലാണ് ഇത് പ്രവർത്തിക്കുന്നത്.
90 ഹേർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് എൽസിഡി സ്‌ക്രീനും 13 മെഗാപിക്‌സൽ പിൻ ക്യാമറയും ഫോണിലുണ്ട്.

ALSO READ; പ്രമേഹരോഗികൾക്ക് തേങ്ങാവെള്ളം കുടിക്കാമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ…

വൈ18ഐയുടെ ഇന്ത്യയിലെ വില, ലഭ്യത:

4ജിബി+64ജിബി റാം എന്ന ഒറ്റ സ്റ്റോറേജ് വേരിയന്റാണ് ഫോണിനുള്ളത്.7,999രൂപയാണ് ഇതിന്റെ വില.ജെം ഗ്രീൻ, സ്‌പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.വിവോ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ക്രോമ എന്നിവ വാക്സി ഫോൺ ഇപ്പോൾ വാങ്ങാവുന്നതാണ്.

വൈ വൈ18ഐയുടെ ഫീച്ചറുകൾ:

ഡ്യുവൽ സിം (നാനോ+നാനോ) ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓഎസ്
14-ലാണ് പ്രവർത്തിക്കുന്നത്. ഇതിന് 6.56-ഇഞ്ച് എച്ച്ഡി+ (720×1,612 പിക്‌സൽ) എൽസിഡി സ്‌ക്രീൻ ഉണ്ട്.4ജിബി LPDDR4X റാമുമായി ജോടിയാക്കിയ 12nm ഒക്ടാ കോർ യൂണിസൊക്ക് ടി612 ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

ALSO READ; പുതിയ കോംപാക്ട് കൂപ്പെ എസ്.യു.വി ബസാൾട്ടിന്റെ വില പ്രഖ്യാപിച്ച് സിട്രോൺ; അറിയാം വിശദാംശങ്ങൾ

ഒപ്റ്റിക്‌സിലേക്ക് വന്നാൽ,എഫ്/2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 0.08 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും (എഫ്/3.0) വിവോ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾ ചെയ്യുന്നതിനും ഉപയോഗിക്കാവുന്ന 5-മെഗാപിക്സൽ ക്യാമറയും (എഫ്/2.2) ഉണ്ട്. വൈഫൈ 5 ബ്ലൂടൂത്ത് 5. ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയൻ്റ് ലൈറ്റ് സെൻസർ എന്നിവയുൾപ്പെടെയുള്ള സെൻസറുകലും ഫോണിലുണ്ട്.5,൦൦൦എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്, ഇത് 15 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്നുണ്ട്‌.
185 ഗ്രാമാണ് ഫോണിന്റെ  ഭാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News