നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി

VIVO Y37

മികച്ച ബാറ്ററി ലൈഫും സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തുമായി വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ വൈ37 പ്രൊ പുറത്തിറങ്ങി.  ചൈനീസ് വിപണിയിലെത്തിയ ഫോൺ 50 മെഗാപിക്സൽ ഡ്യുവൽ റിയർ കാമറ സിസ്റ്റവും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ യൂണിറ്റുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം മറ്റനവധി ഫീച്ചറുകളൂം ഫോണിലുണ്ട്.

ALSO READ: ‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല…’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

വിവോ വൈ37 പ്രോയുടെ വില:

8 ജിബി + 256 ജിബി എന്ന ഒറ്റ സ്റ്റോറേജ് വേരിയന്റുമായാണ് ഈ മോഡൽ എത്തുന്നത്. സിഎൻവൈ 1, 799 (ഏകദേശം 21, 300 രൂപ) ആണ് ഇതിന്റെ വില. ആപ്രികോട്ട് സീ, കാസ്റ്റിൽ ഡാർക്ക് നൈറ്റ് എന്നീ കളർ ഓപ്‌ഷനുകൾ ഈ മോഡലിന് ലഭിക്കും.

ALSO READ: ‘ചെമ്പ് ഇനി പഴയ ചെമ്പല്ല’; മഹാനടന് ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനം!

വിവോ വൈ37 പ്രോയുടെ സവിശേഷതകൾ:

120 ഹെർട്സ് റിഫ്രഷ് റേറ്റ് വാഗ്‌ദാനം ചെയ്യുന്ന 6.68 ഇഞ്ച് എച്ച്ഡി + എൽസിഡി സ്‌ക്രീനോട് കൂടിയാണ് ഫോണിന്റെ രൂപകൽപന. 4 എൻഎം ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ ഒഎസ് 4ലാണ് ഫോൺ ഷിപ് ചെയ്യുന്നത്.

ALSO READ: സിപി എമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി; ഡോ തോമസ് ഐസക്

ഒപ്റ്റിക്‌സിലേക്ക് വന്നാൽ, 50 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ അടങ്ങിയ ഡ്യുവൽ റിയർ കാമറ സിസ്റ്റമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി
ഫ്രണ്ട് കാമറയും ഒരുക്കിയിട്ടുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ യൂണിറ്റും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.6000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. 44 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇത് നൽകുന്നുണ്ട്. 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎ സ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്. സൈഡ് മൗണ്ടഡ് ഡിങ്കേർ പ്രിന്റ് സെൻസറും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News