ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നൽകിയ അമ്മ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത്.

ALSO READ : ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് അപകടം: 12 കുടിയേറ്റക്കാർ മരിച്ചു

കൈയിലുള്ള ബാഗിൽ ഒളിപ്പിച്ചാണ് ഇവർ അകത്തേക്ക് കഞ്ചാവ് എത്തിച്ചത്. ലത ജയിലിൽ എത്തുമ്പോൾ മകന് കഞ്ചാവ് നൽകുന്നുണ്ട് എന്ന് രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലതയെ എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. 80 ഗ്രാം കഞ്ചാവായിരുന്നു ഇവരുടെ കൈയിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News