ചരക്കുഗതാഗതത്തിനുള്ള പ്രധാന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം വര്‍ധിക്കും; മുഖ്യമന്ത്രി

അന്താരാഷ്ട്ര ചരക്കുഗതാഗതത്തിനുള്ള പ്രധാന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാധുനിക ഗതാഗത സംവിധാനങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും പശ്ചാത്തല സൗകര്യവികസനവുമൊരുക്കി കേരളത്തിന്റെ മുഖഛായ മാറ്റാന്‍ വിവിധ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: ശക്തമായ മഴ; തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ വികസനക്കുതിപ്പില്‍ നാഴികക്കല്ലാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. തുറമുഖത്ത് ആദ്യമായി ഹെവി ലോഡ് കാരിയര്‍ ‘ഷെന്‍ ഹുവ 15’ എത്തിയതോടെ ലോക തുറമുഖ ഭൂപടത്തിലേക്കുള്ള വിഴിഞ്ഞത്തിന്റെ പ്രയാണം അതിവേഗം സാധ്യമാവുകയാണ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.

Also Read: കുവൈത്തില്‍ ട്രാഫിക്ക് പിഴകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍

അത്യാധുനിക ഗതാഗത സംവിധാനങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും പശ്ചാത്തല സൗകര്യവികസനവുമൊരുക്കി കേരളത്തിന്റെ മുഖഛായ മാറ്റാന്‍ വിവിധ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. അന്താരാഷ്ട്ര ചരക്കുഗതാഗതത്തിനുള്ള പ്രധാന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം വര്‍ധിക്കും. അഭിമാനകരമായ ഈ നേട്ടത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News