വികസനത്തേരില്‍ വിഴിഞ്ഞം; കരഘോഷങ്ങളോടെ മുഖ്യമന്ത്രിക്ക് വരവേല്‍പ്പ്

കേരളത്തിന്റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ തീരം തൊട്ടു. കപ്പലിന് ഫ്‌ലാഗ് ഓഫ് ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ കരഘോഷങ്ങളോടെ കൂടെ നിന്നവര്‍ വരവേറ്റു. ഷെന്‍ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടര്‍ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ആന്റണി രാജു, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരത്തിലടക്കം പങ്കെടുത്ത് പലതവണ രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരണത്തിന് എത്തിയിരുന്നു.

Also Read: കരയിലേക്ക് കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി, ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ വിഴിഞ്ഞത്ത് ആയിരങ്ങൾ

വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത് അനന്ത സാധ്യത തുറക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രം?ഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുര്‍, കൊളംബോ എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്നര്‍ വ്യവസായം ഇനി കേരളത്തെ ആശ്രയിക്കും.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളര്‍ച്ച വിപുലമാക്കും. ക്രൂയിസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും ഗുണഫലങ്ങള്‍ സംസ്ഥാനത്തിന് ഉണ്ടാകും. വിഴിഞ്ഞത്തിനു സമീപത്തുള്ള അടിമലത്തുറയില്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Also Read: കരയിലേക്ക് കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി, ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ വിഴിഞ്ഞത്ത് ആയിരങ്ങൾ

ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം വിഴിഞ്ഞം കൂടുതല്‍ ശോഭനമാക്കും. വിഴിഞ്ഞത്തെ മാസ്റ്റര്‍ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും ഇവയോടനുബന്ധിച്ച് പുതിയ വ്യവസായങ്ങള്‍ വികസിപ്പിക്കാനും കഴിയും. തുറമുഖത്തിനു പിന്നാലെ വെയര്‍ ഹൗസുകള്‍, കണ്ടെയ്നര്‍ പാര്‍ക്കുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍ എന്നിവയും വരും. പല വന്‍കിട കമ്പനികളും നിക്ഷേപസാധ്യതകള്‍ തേടി ഇതിനകം സംസ്ഥാനത്ത് എത്തി. വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ ടൗണ്‍ഷിപ്പ് ഉയരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ വന്‍ പുരോ?ഗതിയുണ്ടാക്കും. തിരുവനന്തപുരത്തും കന്യാകുമാരിയിലും ഭക്ഷ്യസംസ്‌കരണം, വ്യവസായശാലകള്‍ തുടങ്ങിയ തുറമുഖ അധിഷ്ഠിത വ്യവസായങ്ങള്‍ വരും.

തുറമുഖത്തിന് അനുബന്ധമായി ക്രെയിന്‍ സര്‍വീസ് സെന്ററുകള്‍, കണ്ടെയ്നര്‍ സ്റ്റോറേജുകള്‍, റഫ്രിജറേറ്റര്‍ പോയിന്റ്സ്, ഇലക്ട്രോണിക്സ് സ്ഥാപനങ്ങള്‍, ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ എന്നിവ രൂപപ്പെടും. തുറമുഖത്തോട് അനുബന്ധിച്ച് റിന്യൂവബള്‍ എനര്‍ജി പാര്‍ക്ക് സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തിരമാല, സൗരോര്‍ജം, കാറ്റ്, ജൈവമാലിന്യം തുടങ്ങിയ വിവിധ സ്രോതസ്സുകളെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉല്‍പ്പാദനത്തിനായി വിനിയോഗിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

40 വര്‍ഷത്തേക്കാണ് തുറമുഖം നടത്തിപ്പ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎല്‍) ലഭിക്കുക. 15–ാം വര്‍ഷംമുതല്‍ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വര്‍ഷവും ഒരുശതമാനംവീതം വര്‍ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News