വിഴിഞ്ഞം തുറമുഖം ഉയരങ്ങളിലേക്ക്; ഒരു കപ്പലിൽ നിന്ന് മാത്രം 10,330 കണ്ടയ്നറുകൾ

Vizhinjam Port

ഒരു കപ്പലിൽനിന്നുമാത്രം 10, 330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കങ്ങളിൽ ഒന്നാണിത്. ട്രയൽ റൺ സമയത്താണ് ഈ നേട്ടമെന്നത് പ്രതീക്ഷ വർധിപ്പിക്കുന്നു. 27ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ് സി) എംഎസ്‌സി അന്ന എന്ന കപ്പലിൽനിന്നാണ് ഇത്രയധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തത്.

Also Read: ‘ഇന്നോവ കാർ തുണികൊണ്ട് മറച്ച് ആയിരുന്നു വിദ്യാബാലൻ വസ്ത്രം മാറിയത്, കാരവാന്‍ ഇല്ലായിരുന്നു’: സംവിധായകൻ സുജയ് ഘോഷ്

വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ് അന്ന. ഇതിൻ്റെ വീതി 58.6 മീറ്ററും നിളം 399.98 മീറ്ററുമാണ്. ജലോപരിതലത്തിൽനിന്ന് താഴോട്ടുള്ള കപ്പലിന്റെ ആഴം 14.7 മീറ്ററുമാണ്. ഓട്ടോമാറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്രെയിനുകളുപയോഗിച്ച് കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റിയശേഷം 30ന് അന്ന കൊളംബോയിലേക്ക് മടങ്ങി. ഈ നേട്ടം വരുംനാളുകളിൽ വലിയ മുന്നേറ്റത്തതിന് വിഴിഞ്ഞത്തെ പ്രാപ്തമാക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News