ട്രയൽ റൺ വിജയകരമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ഒക്ടോബറിൽ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷ

Vizhinjam Port

ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 17 കപ്പലുകൾ തുറമുഖത്ത് നങ്കൂരമിട്ടു. ഏഴോളം കൂറ്റൻ ചരക്ക് കപ്പലുകളും അടുത്ത ബാച്ചിൽ വിഴിഞ്ഞത്തെത്തും. ഇതോടെ ഒക്ടോബറിൽ തന്നെ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാനാകും.

Also Read: കേരള സർക്കാർ 100 ദിന കർമ്മ പരിപാടി; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു

സെപ്റ്റംബർ 23 വരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചെറുതും വലുതുമായ 17 കപ്പലുകളാണ് നങ്കൂരമിട്ടത്. അദാനി പോർട്ടുമായി ഏറ്റവും മികച്ച ബന്ധം പുലർത്തുന്ന മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ കപ്പലുകളാണ് ഏറ്റവും കൂടുതൽ തുറമുഖത്തെത്തിയത്. MSC യുടെ ക്ലൗഡ് ഗിറാറെട്ട് വിഴിഞ്ഞത്ത് അനായാസം നങ്കൂരമിട്ടതും ആഗോള ശ്രദ്ധ നേടി. ട്രയൽ റൺ സമയത്ത് തന്നെ രണ്ട് കപ്പലുകൾ ഒരേസമയം വാർഫിൽ ഡ്രാഫ്റ്റ് ചെയ്യാൻ കഴിയഞ്ഞതും തുറമുഖത്തെ മറ്റൊരു വിജയമായി. ഇനി ഏഴോളം കപ്പലുകളാണ് അടുത്ത ബാച്ചിലായി വിഴിഞ്ഞം തുറമുഖത്തെത്താൻ കാത്തിരിക്കുന്നത്. ഒപ്പം എംഎസ്സിയുടെ ഒരു പ്രാദേശിക ഓഫീസ് വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിക്കാനും സാധ്യതയുണ്ട്. നിലവിൽ 800 മീറ്റർ ബർത്ത് കൂടി സജ്ജമായതോടെ കൂടുതൽ കപ്പലുകൾക്ക് ഒരേസമയം നങ്കൂരമിടാൻ അനായാസം കഴിയും. ട്രയൽ റൺ വിജയകരമായി പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ തന്നെ തുറമുഖം കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ചരക്ക് വിനിമയത്തോടൊപ്പം വാണിജ്യ അടിസ്ഥാനത്തിലുള്ള വിനിമയവും തുറമുഖത്ത് സാധ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News