വിഴിഞ്ഞം– നാവായിക്കുളം വികസന ഇടനാഴി; മാസ്റ്റർ പ്ലാൻ സർക്കാരിന് കൈമാറി

VIZHINJAM

വിഴിഞ്ഞം– നാവായിക്കുളം- വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാരിന് കൈമാറി. വ്യവസായ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും പിന്തുണയോടെ ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രോജക്ട്–2 (സിആർഡിപി 2) ന്റെ നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.തലസ്ഥാനത്തെ അടിമുടി മാറ്റുന്ന പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമായതിന് പിന്നാലെയാണ് 34,000 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. 

ALSO READ; ശക്തമായ മഴ; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു

വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 77 കിലോമീറ്ററിലെ റിങ് റോഡിന് ഇരുവശങ്ങളിലുമായി അഞ്ച് കിലോമീറ്ററോളം ചുറ്റളവിലെ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ടൗൺഷിപ്പുകളും ക്ലസ്റ്ററുകളും ഹബ്ബുകളും ഉയരുക.

ഇതോടെ നഗരങ്ങളിലെയും ​ഗ്രാമങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുന്നതിനൊപ്പം തലസ്ഥാനമാകെ ഒരു പ്രത്യേക നിക്ഷേപമേഖലയായി മാറും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിമാനത്താവളം, ടെക്നോപാർക്ക്, വിവിധ സർവകലാശാലകൾ, ദേശീയപാത –- 66, മലയോര, തീരദേശ ഹൈവേകൾ, ലൈറ്റ് മെട്രോ, കെ റെയിൽ തുടങ്ങിയ പദ്ധതികളുമായും ഇതിനെ ബന്ധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News